F ലൈഫ് പദ്ധതിയിലെ പതിനായിരം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, September 18, 2021

ലൈഫ് പദ്ധതിയിലെ പതിനായിരം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും



തിരു: ചരിത്രം കുറിച്ച് വീണ്ടും ലൈഫ് പദ്ധതി. പതിനായിരം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. ലൈഫ് – പി.എം.എ.വൈ. (നഗരം) പദ്ധതി എന്നിവയിലായി നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. അഞ്ചുവർഷ കാലയളവിൽ ലൈഫിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കുന്നത്. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിർമ്മാണമാണ് ഈ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. ഇതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്.
ഇവയില്‍ 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. 2021മുതൽ 2026 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകൾ നിർമിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


No comments:

Post a Comment

Post Top Ad