F സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പി.എം.എ.വൈ ലൈഫ് ഭവനങ്ങളുടെ പൂർത്തീകരണ പയ്യന്നൂർ നഗരസഭാതല പ്രഖ്യാപനം പയ്യന്നുർ എം.എൽ.എ ടി.ഐ. മധുസൂദനൻ നിർവഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, September 18, 2021

സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പി.എം.എ.വൈ ലൈഫ് ഭവനങ്ങളുടെ പൂർത്തീകരണ പയ്യന്നൂർ നഗരസഭാതല പ്രഖ്യാപനം പയ്യന്നുർ എം.എൽ.എ ടി.ഐ. മധുസൂദനൻ നിർവഹിച്ചു


പയ്യന്നൂർ : ചരിത്രം കുറിച്ച് ലൈഫ് മിഷൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12,067 വീടുകൾ മുഖ്യമന്ത്രി കൈമാറി. ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലേക്ക് അടിയുറച്ച കാൽവയ്പുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയുമാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭവനരഹിതരില്ലാത്ത പയ്യന്നൂരെന്ന ലക്ഷ്യം മുൻനിർത്തി 2017 ഏപ്രിൽ മുതൽ ലൈഫ് പദ്ധതിയുടെ ഭാഗമായി
നഗരസഭ നടപ്പിലാക്കി വരുന്ന പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ 
100 ദിന കർമ്മ  പരിപാടിയിൽ ഉൾപ്പെടുത്തിയ  ഭവനങ്ങളുടെ പയ്യന്നൂർ നഗരസഭാതല  പൂർത്തീകരണ പ്രഖ്യാപനം   നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ 
പയ്യന്നുർ എം.എൽ.എ ടി.ഐ. മധുസൂദനൻ  നിർവഹിച്ചു.

പരിപാടിയിൽ  നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ,പെതുമരാമത്ത് ചെയർമാൻ  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  വി, ബാലൻ.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജയ.സി, ആരോഗ്യകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സജിത. വി.വി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ നഗരസഭ സൂപ്രണ്ട്  എ.
ആന്റണി, എച്ച്.ഐ സുബൈർ  പിഎം.എ.വൈ എസ്ഡിഎസ്  നൈമിമോൾ തോമസ് എന്നിവർ സംസാരിച്ചു.

നാളിതുവരെ നഗരസഭ നടപ്പിലാക്കിയ ഏറ്റവും ബൃഹത്തായ ഭവന പദ്ധതിയാണ്
പി.എം.എ.വൈ - ലൈഫ്. 2022 ഓടെ എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തെ
മുൻനിർത്തി നഗരസഭയുടെ എല്ലാ വാർഡുകളിലും സ്വന്തമായി ഭൂമിയുള്ള എന്നാൽ
വീടില്ലാത്തവരുമായ ഗുണഭോക്താക്കളെ സർവ്വേയിലൂടെ കണ്ടത്തി അവരെ
പി.എം.വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ
സഹകരണത്തോടെ പയ്യന്നൂർ നഗരസഭ 4 ലക്ഷം രൂപ പദ്ധതി വിഹിതമായി
നൽകിവരുന്നു.

ഏഴ് ഘട്ടങ്ങളിലായി ആകെ 666 ഭവനങ്ങളാണ് നഗരസഭയിൽ അംഗീകാരം
ലഭിച്ച് നിർമ്മാണം നടത്തിവരുന്നത് .അതിൽ 539 ഭവനങ്ങളാണ് ഇതുവരെ നിർമാണം പൂർത്തിയാക്കിയത്. സമ്പൂർണ്ണ പാർപ്പിടസുരക്ഷ പദ്ധതിക്കൊപ്പം ഉപജീവനമാർഗ്ഗം തെരഞ്ഞെടുക്കാനുതകുന്ന സംവിധാനങ്ങളും, സ്വയം തൊഴിൽ
പരിശീലനം ഉൾപ്പെടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിവിധ കർമ്മ
പദ്ധതികളും ഇതോടൊപ്പം നൽകിവരുന്നു.

നഗരസഭയിലെ ഭൂരഹിത ഭവന  രഹിതരായ 42 ഗുണഭോക്താക്കൾക്കായി
കോറോം വില്ലേജിൽ ലൈഫ്മിഷൻ
മുഖേന ഫ്ളാറ്റ് സമുച്ചയം നിർമിക്കാനുള്ള
തറക്കല്ലിടൽ 2020 സെപ്തംബർ 24 ന് ബഹു: കേരള മുഖ്യമന്ത്രി ഓൺലൈനായി
നടത്തുകയുണ്ടായി. നിലവിൽ 34 പട്ടികജാതി ഗുണഭോക്താക്കൾക്ക് മാത്രമായുള്ള ഭവന നിർമാണ പദ്ധതി അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.



സംസ്ഥാനത്ത് പൂർത്തീകരിച്ച 12,067 വീടുകളിൽ 10,058 വീടുകൾ ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606 വീടുകൾ പട്ടികവർഗ്ഗ വിഭാഗത്തിനും 271 വീടുകൾ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്.
ലൈഫ് – പി.എം.എ.വൈ. (നഗരം) പദ്ധതികളിലായി നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. അഞ്ചുവർഷ കാലയളവിൽ ലൈഫിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചത്. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിർമ്മാണമാണ് ഈ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. ഇതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്.
ഇവയില്‍ 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. 2021മുതൽ 2026 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകൾ നിർമിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


No comments:

Post a Comment

Post Top Ad