F കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ LDF ൻറെ 'വീട്ടുമുറ്റ സത്യഗ്രഹം' സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിൽ നടന്ന സത്യഗ്രഹം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനൻ നേതൃത്വം നൽകി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, April 28, 2021

കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ LDF ൻറെ 'വീട്ടുമുറ്റ സത്യഗ്രഹം' സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിൽ നടന്ന സത്യഗ്രഹം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനൻ നേതൃത്വം നൽകി





പയ്യന്നൂർ : കേന്ദ്ര വാക്സിൻ നയത്തിനെതിരായി എൽഡിഎഫ് നേതൃത്വത്തിൽ  പയ്യന്നൂർ ഏരിയയിലെ 20000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം സംഘടിപ്പിച്ചു. വൈകിട്ട് 4 മുതൽ 4.30 വരെ വിവിധ പാർട്ടി ഓഫീസുകൾ, വായനശാലകൾ, ക്ലബുകൾ എന്നിവയ്ക്ക് മുന്നിലും വൈകിട്ട് 5.30 മുതൽ 6 വരെ ഗൃഹാങ്കണങ്ങളിലുമായിരുന്നു സമരം. പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിയാണ് പ്രവർത്തകരും കുടുംബാംഗങ്ങളും സമരത്തിൽ പങ്കാളികളായത്.  പയ്യന്നൂർ എ കെ ജി ഭവനിൽ സിപിഐ എം ജില്ല സെക്രട്ടറ്റയറ്റംഗം ടി ഐ മധുസൂദനൻ, ജില്ല കമ്മിറ്റിയംഗം വി നാരായണൻ, ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സരിൻ ശശി, സിപിഐ മണ്ഡലം സെക്രട്ടറി എം രാമകൃഷ്ണൻ എന്നിവരും  സി കൃഷ്ണൻ എം എൽ എ വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലും നടന്ന സമരത്തിൽ പങ്കെടുത്തു.


No comments:

Post a Comment

Post Top Ad