F ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബ്.. മോഡിയുടെ കുന്തം.. കുടചക്രം.. അവസാനം വല്ലോരും വന്ന് സഹായിക്കുന്ന ഗതികേട് ആയി’; വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാല - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, April 26, 2021

ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബ്.. മോഡിയുടെ കുന്തം.. കുടചക്രം.. അവസാനം വല്ലോരും വന്ന് സഹായിക്കുന്ന ഗതികേട് ആയി’; വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാല

 




രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തെ മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമെന്ന് വിശേഷിപ്പിച്ച് കേന്ദ്രസഹ മന്ത്രി വി മുരളീധരന്‍. കൊവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് വിദേശരാജ്യങ്ങള്‍ തിരിച്ചു നല്‍കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വി മുരളീധരന്റെ പരാമര്‍ശം.പോയവര്‍ഷം മഹാമാരിയില്‍ ഉഴറിയ അമേരിക്കയും ബ്രിട്ടണുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയാണ് മരുന്നും മറ്റ് സേവനങ്ങളും എത്തിച്ച് നല്‍കിയത്. മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണെന്നാണെന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം. ആ നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങള്‍. വിമര്‍ശകര്‍ പോലും അത് അംഗീകരിക്കുമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു.



No comments:

Post a Comment

Post Top Ad