F സാമൂഹിക അകലം പാലിച്ചില്ലേൽ വലിയ വില കൊടുക്കേണ്ടി വരും; - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, April 27, 2021

സാമൂഹിക അകലം പാലിച്ചില്ലേൽ വലിയ വില കൊടുക്കേണ്ടി വരും;

 





ന്യൂഡൽഹി> ജനം സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്​ച വന്നാൽ കൊറോണ വൈറസ്​ ബാധിതനായ ഒരു രോഗിയിൽനിന്ന്​ ചുരുങ്ങിയത്​ 406 പേർക്കുവരെ രോഗം വരാമെന്ന്​ കണ്ടെത്തൽ. 30 ദിവസത്തിനകം ഇത്രയും പേർക്ക്​ പകരുമെന്ന്​ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്​ നടത്തിയ പഠനത്തിലാണ്​ കണ്ടെത്തിയത്​.അതിനാൽ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക്‌ ധരിക്കുകന്നുതും അത്യാവശ്യമാണെന്ന്‌ ആരോഗ്യ മന്ത്രാലയ ജോയിൻറ്‌ സെക്രട്ടറി ലാവ്‌ അഗർവാൾ പറഞ്ഞു. സാമൂഹിക അകലം സാമൂഹിക വാക്​സിനാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കുന്നതിൽ 50 ശതമാനം വീഴ്​ച സംഭവിച്ചാൽ പോലും അപകട സാധ്യത കൂടുതലാണ്​​- 15 പേർക്ക്​ രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാൽ വെറും 2.5 പേർക്കേ സാധ്യതയുള്ളൂ

ലോക്​ഡൗണും സാമൂഹിക അകലവും ഒന്നിച്ച്​ നടപ്പാക്കുന്നതാണ്​ കോവിഡ്​ വ്യാപനം തടയാൻ ഏറ്റവും മികച്ച മാർഗമെന്ന്​ ഐ.സി.എം.ആർ വ്യക്​തമാക്കുന്നു. നിരവധി സംസ്​ഥാനങ്ങൾ ഇടവേളക്കു ശേഷം കർശനമായ ലോക്​ഡൗണിലേക്ക്​ മടങ്ങിയ സാഹചര്യത്തിലാണ്​ ഐസിഎം.ആർ പഠനം.

വൈറസ്​ ബാധയുണ്ടായതിന്​ ആശുപത്രിയിൽ അഭയം തേടുന്നത്​ ഒഴിവാക്കണമെന്നും അത്​ അനാവശ്യ ഭീതി സൃഷ്​ടിക്കാനേ കാരണമാകൂ എന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പരിചരണം പൂർണമായി ലഭിക്കാൻ സാരമായി ബാധിച്ചവർ മാത്രം ഉണ്ടാകുന്നതാണ്​ നല്ലതെന്നും മറ്റുള്ളവരിൽ ഭീതി വ്യാപിക്കാൻ ഇത്​ കാരണമാകുമെന്നും മുതിർന്ന ഉദ്യോഗസ്​ഥർ ചൂണ്ടിക്കാട്ടുന്നു. ആറടിയിൽ കൂടതൽ അകലത്തിൽ നിൽക്കുന്ന രണ്ട്‌ പേർക്കിടയിൽ രോഗം കൈമാറാനുള്ള സാധ്യത കുറവണെന്നും പഠനം വ്യക്‌തമാക്കുന്നു.



No comments:

Post a Comment

Post Top Ad