F ഇന്ത്യയില്‍ തുടരാന്‍ പേടി; കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐ.പി.എല്‍. ഉപേക്ഷിച്ചു മടങ്ങുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, April 26, 2021

ഇന്ത്യയില്‍ തുടരാന്‍ പേടി; കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐ.പി.എല്‍. ഉപേക്ഷിച്ചു മടങ്ങുന്നു

 




കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ ഇന്ത്യയില്‍ തുടരുന്നത് ഭയന്ന് കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐ.പി.എല്‍. ഉപേക്ഷിച്ചു മടങ്ങുന്നു. ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രൂ ടൈ ഓസ്‌ട്രേലിയിലേക്കു മടങ്ങിയതിനു പിന്നാലെ ഇന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസീസ് താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ എന്നിവരും നാട്ടിലേക്കു മടങ്ങുകയാണെന്നു വ്യക്തമാക്കി.കോവിഡ് പടര്‍ന്നു പിടിക്കുന്ന ഇന്ത്യയില്‍ ഐ.പി.എല്‍. തീരും വരെ നിന്നാല്‍ തിരികെ നാട്ടിലേക്കു മടങ്ങുമ്പോള്‍ ‘ലോക്ക്ഡ് ഔട്ട്’ ആകും എന്ന ഭയം മൂലമാണ് താന്‍ ഐ.പി.എല്‍. ഉപേക്ഷിക്കുന്നതെന്ന് ടൈ അറിയിച്ചു.ഇന്ത്യയില്‍ നിന്നു മടങ്ങുന്നവരെ ഇപ്പോള്‍ തന്നെ തന്റെ സ്വദേശമായ പെര്‍ത്തില്‍ 14 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ വിടുകയാണ്. ഇനിയും ഇവിടെ തുടര്‍ന്നാല്‍ തിരികെ ചെല്ലുമ്പോള്‍ 21 ദിവസം വരെ ക്വാറന്റീനില്‍ കഴിയേണ്ടി വരും. ബയോ സെക്യൂര്‍ ബബളില്‍ ഇരുന്നു മുഷിഞ്ഞ ശേഷം ഇനിയും ക്വാറന്റീന്‍ അനുഭവിക്കാന്‍ വയ്യ. അതിനാലാണ് മടങ്ങുന്നത്- ടൈ വ്യക്തമാക്കി.റിച്ചാര്‍ഡ്‌സണും സാംപയും വ്യക്തിപരമായാ കാരണങ്ങളാലാണ് മടങ്ങുന്നതെന്നാണു ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റ് ട്വീറ്റ് ചെയ്‌തെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തുടരാന്‍ ഭയന്നാണ് ഇരുവരുടെയും മടക്കമെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ ഐ.പി.എല്‍. തുടരുന്നതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.



No comments:

Post a Comment

Post Top Ad