F പയ്യന്നൂർ നഗരസഭ അതിഥി തൊഴിലാളികളുടെ കോവിഡ് പരിശോധന ആരംഭിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, April 30, 2021

പയ്യന്നൂർ നഗരസഭ അതിഥി തൊഴിലാളികളുടെ കോവിഡ് പരിശോധന ആരംഭിച്ചു








പയ്യന്നൂർ : പയ്യന്നൂർ നഗരസഭ പരിധിയിലെ അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കോവിഡ്, ആരോഗ്യ പരിശോധന ആരംഭിച്ചു.


 നഗരസഭ പരിധിയിലെ മുഴുവൻ അതിഥി തൊഴിലാളികളുടെയും ആരോഗ്യ പരിശോധന നടത്തി ലക്ഷണമുള്ളവരെ ആന്റിജൻ പരിശോധനയ്ക്ക്  വിധേയമാക്കുകയും  വിശദ പരിശോധന  ആവശ്യമുള്ളവർക്ക് തുടർന്ന്  RTPCR ടെസ്റ്റിന് ശുപാർശ ചെയ്യുകയും, കോവിഡ് 19 മായി ബന്ധപ്പെട്ട് തൊഴിലാളികൾക്കിടയിൽ  ആരോഗ്യ ബോധവത്ക്കരണവും ചെയ്യുന്ന   പ്രവർത്തനങ്ങളാണ് നഗരസഭയുടയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച കോവിഡ് കൺട്രോൾ മൊബൈൽ സ്ക്വാഡിന്റെ  നേതൃത്വത്തിൽ നടക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു.


പയ്യന്നൂർനഗരസഭ പയ്യന്നൂർ താലൂക്കാശുപത്രി, മുത്തത്തി UPHC(അർബൻ പ്രൈമറി ഹെൽത്ത് സെന്റർ) , പകൽ വീട് എന്നിവയുടെ നേതൃത്വത്തിൽ രൂപീകരിച്ച കോവിഡ് കൺട്രോൾ മൊബൈൽ സ്ക്വാഡാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.


ഡോ:അബ്ദുൾ ജബ്ബാർ, ഡോ:അഹമ്മദ് നിസാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്യംലാൽ, പി.ആർ.ഒ. ജാക്സ്ൺ എഴിമല, കെ.പ്രവീൺ, പകൽ വീട്  ജീവനക്കാർ തുടങ്ങിയവരാണ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


1500 ഓളം അതിഥി തൊഴിലാളികളാണ് നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ താമസികുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ  എല്ലാവരെയും പരിശോധയ്ക്ക് വിധേയമാക്കുമെന്നും ചെയർപേഴ്സൺ  പറഞ്ഞു. 


ആവശ്യ ഘട്ടങ്ങളിൽ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് വീടുകളിൽ കഴിയുന്നവരെയും,രോഗലക്ഷണമുള്ളവരെയും സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.


ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി സജിത, കൗൺസിലർ എം. ബഷീർ എന്നിവർ സംബന്ധിച്ചു.



No comments:

Post a Comment

Post Top Ad