F കേരളം ആര് ഭരിക്കും? ഫലമറിയാൻ രണ്ടുനാൾ ; . ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, April 30, 2021

കേരളം ആര് ഭരിക്കും? ഫലമറിയാൻ രണ്ടുനാൾ ; . ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം

 


നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 114 കേന്ദ്രത്തിലായി 633 കൗണ്ടിങ്‌ ഹാൾ സജ്ജമാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.527 ഹാൾ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. വോട്ടെണ്ണൽ ഹാളുകളുടെ എണ്ണത്തിൽ 78 ശതമാനമാണ്‌ വർധന. ഒരു ഹാളിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 14 ടേബിൾ ഉണ്ടായിരുന്നത്, ഇത്തവണ കോവിഡ് സാഹചര്യത്തിൽ ഏഴായി കുറച്ചു. കോവിഡ് സാഹചര്യത്തിൽ പോളിങ്‌ ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു.

എണ്ണൽ നിരീക്ഷകരുടെ സാന്നിധ്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ. റിസർവ് ഉൾപ്പെടെ 24,709 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.

നിരീക്ഷകരുടെയും കൗണ്ടിങ്‌ ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോങ്‌ റൂമുകൾ തുറക്കുക. തപാൽ ബാലറ്റുകൾ രാവിലെ എട്ടുമുതലും ഇവിഎമ്മുകൾ 8.30 മുതലും എണ്ണിത്തുടങ്ങും. നാല്‌ ലക്ഷം തപാൽ ബാലറ്റാണ് വിതരണം ചെയ്തത്. ഇതിൽ 2.96 ലക്ഷം പേർ 80 വയസ്സ്‌ കഴിഞ്ഞവരും 51,711 ഭിന്നശേഷിക്കാരും 601 കോവിഡ് രോഗികളും 32,633 അവശ്യസർവീസ് വോട്ടർമാരും രണ്ടുലക്ഷം പോളിങ്‌ ഉദ്യോഗസ്ഥരുമാണ്. ബുധനാഴ്‌ചവരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,54,237 ആണ്.


★ആപ്പിലും ഫലമറിയാം


പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ. കമീഷൻ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ്ചെയ്യാം.

മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ ‘ട്രെൻഡ്‌ ടിവി' വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും ലഭിക്കും സംസ്ഥാനതലത്തിൽ ഐപിആർഡി മീഡിയാ സെന്ററും സജ്ജീകരിക്കും.





No comments:

Post a Comment

Post Top Ad