F സിനിമ മേഖല പ്രതിസന്ധിയിലേക്ക്; തിയേറ്ററുകൾ അടയ്ക്കുവാൻ തീരുമാനമായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, April 23, 2021

സിനിമ മേഖല പ്രതിസന്ധിയിലേക്ക്; തിയേറ്ററുകൾ അടയ്ക്കുവാൻ തീരുമാനമായി

 





കൊവിഡ് പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിയേറ്ററുകൾ അടയ്ക്കുവാൻ തീരുമാനമായി. ശനിയാഴ്ചകളിൽ തിയേറ്ററുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിയേറ്ററുടമകൾ സ്വമേധയായാണ് തീരുമാനം കൈകൊണ്ടത്.


നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് തിയേറ്ററുകളിൽ പ്രേക്ഷകർ കയറുന്നുള്ളു. ഇപ്പോൾ ഈ ദിനങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. ഇതുമൂലമാണ് ഉടമകൾ തിയേറ്റർ അടയ്ക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഈ മാസം 30ഓടുകൂടെ തിയേറ്ററുകൾ പൂർണ്ണമായും അടയ്ക്കുമെന്നാണ് കിട്ടുന്ന വിവരം.


കഴിഞ്ഞ ദിവസം ചതുർമുഖം എന്ന തന്റെ പുതിയ ചിത്രം പിൻവലിക്കുന്നതായി നടി മഞ്ജു വാര്യർ അറിയിച്ചിരുന്നു. ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണെന്നും എന്നാൽ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. ഈ സഹചര്യത്തിലാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ടി വരുന്നതെന്ന് മഞ്ജു പറഞ്ഞു. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുമെന്നും നടി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം.


നിലവിൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമകളും നിർത്തിവെക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, മമ്മൂട്ടി ചിത്രം ഭീഷ്മപർവം, പൃഥ്വിരാജ് നായകനാകുന്ന കടുവ തുടങ്ങിയവയുടെ ചിത്രീകരണവും പ്രതിസന്ധിയിലേക്ക് ആയിരിക്കുകയാണ്

No comments:

Post a Comment

Post Top Ad