F രാജ്യത്ത് വീണ്ടും മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, April 28, 2021

രാജ്യത്ത് വീണ്ടും മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്



ദില്ലി: രാജ്യത്ത് വീണ്ടും മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കും ഇന്ന് റിപ്പോർട്ട് ചെയ്തു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

രണ്ട് ലക്ഷത്തിലധികം പേർ ഇന്നലെ രോഗമുക്തി നേടി. 2,61,162 പേരാണ് ഇന്നലെ കൊവിഡ് മുക്തരായത്. രാജ്യത്ത് ഇതുവരെ 1,79,97,267 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,48,17,371 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് നിലവിൽ 29,78,709 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2,01,187 മരണവും റിപ്പോർട്ട് ചെയ്തു.



No comments:

Post a Comment

Post Top Ad