F യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സിദ്ധിഖ് കാപ്പന്‍ കൊവിഡ്-19 മുക്തനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, April 28, 2021

യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സിദ്ധിഖ് കാപ്പന്‍ കൊവിഡ്-19 മുക്തനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

 



യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സിദ്ധിഖ് കാപ്പന്‍ കൊവിഡ്-19 മുക്തനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാപ്പന്റെ ആരോഗ്യ നില സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കാപ്പനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 21 ാം തിയ്യതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് കാപ്പന്റെ ശരീരത്തില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കാപ്പന് ഗുരുതര പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും അതിന് ശേഷമാണ് ജയില്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്കും മാറ്റിയതെന്നും അദ്ദേഹത്തിന്റെ അഡ്വ. വില്‍സണ്‍ മാത്യൂ

പറഞ്ഞു. കുളി മുറിയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തുവെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മനസിലാവുന്നതെന്നും വില്‍സണ്‍ മാത്യു വ്യക്തമാക്കി.


കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വില്‍സണ്‍ മാത്യൂവിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.


സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ചിരുന്ന മധുര ജയിലില്‍ അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയായിരുന്നു സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കൊവിഡ് സ്ഥിരീകരിച്ച വിവരം കാപ്പന്റെ അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്. മുന്‍പ് കടുത്ത പ്രമേഹമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സിദ്ദിഖ് കാപ്പന്റെ കെയുഡബ്ലുജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മധുര ജയില്‍ ആശുപത്രിയില്‍നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് കാപ്പനെ മാറ്റുകയായിരുന്നു.



No comments:

Post a Comment

Post Top Ad