F ചുമരുകളിൽ ചിഹ്നം പതിഞ്ഞു തുടങ്ങി;ഇനി സ്ഥാനാർത്ഥികൾക്കായി കാത്തിരിപ്പ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, March 3, 2021

ചുമരുകളിൽ ചിഹ്നം പതിഞ്ഞു തുടങ്ങി;ഇനി സ്ഥാനാർത്ഥികൾക്കായി കാത്തിരിപ്പ്

 



പയ്യന്നൂർ :  നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന് ഒരു മാസം ശേഷിക്കെ ചു​വ​രെ​ഴു​ത്തി​നാ​യി മി​ക്ക​യി​ട​ത്തും മ​തി​ലു​ക​ളും ചു​വ​രു​ക​ളി​ലും ചാ​യം​പൂ​ശി തു​ട​ങ്ങി. ചി​ല​യി​ട​ങ്ങ​ളി​ല്‍ ചി​ഹ്നം വ​ര​ച്ചി​ട്ടു​ണ്ട്. പയ്യന്നൂരിലെ മിക്ക പ്രദേശങ്ങളിലും  ചുമരെഴുത്തുകൾ സജീവമായിത്തുടങ്ങി. മു​ന്ന​ണി​ക​ള്‍ ഇ​തു​വ​രെ

സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്താ​ത്ത​തി​നാ​ല്‍ പേ​രെ​ഴു​താ​നു​ള്ള സ്ഥ​ലം ഒ​ഴി​ച്ചി​ട്ടാ​ണ്​ ചു​വ​രെ​ഴു​കുന്നത്.


തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി ന്യൂ​ജ​ന്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും ചു​വ​രെ​ഴു​ത്തി​നേ​ക്കാ​ള്‍ വ​ലി​യ പ​ബ്ലി​സി​റ്റി വേ​റെ​യി​ല്ലെ​ന്ന്​ രാ​ഷ്​​ട്രീ​യ​ക്കാ​രും ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും ഒ​രു​പോ​ലെ പ​റ​യു​ന്നു.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ചു​വ​രെ​ഴു​തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ചി​ഹ്നം നി​ല​നി​ര്‍​ത്തി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ മാ​യ്​​ച്ച​താ​യും കാ​ണാം. ചി​ല​യി​ട​ങ്ങ​ളി​ല്‍ പേരെഴുതാതെ പ്രി​യ സ്ഥാ​നാ​ര്‍​ഥിക്ക്​ വോ​ട്ടു​ചെ​യ്യു​ക എ​ന്നു​വ​രെ എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ന്‍ വി​ട്ട​ഭാ​ഗ​ത്ത്​ നേ​താ​ക്ക​ളു​ടെ പേ​രും എ​ഴു​തി​ച്ചേ​ര്‍​ക്കും. മുന്നണികൾകൾക്ക് ഉ​റ​പ്പാ​യ  സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഏ​റ​ക്കു​റെ പൂ​ര്‍​ത്തി​യാ​യ​താ​യാ​ണ്​ വി​വ​രം.


എ​ല്‍.​ഡി.​എ​ഫ്​ മുന്നോട്ട് വെച്ച  'ഉറപ്പാണ് എൽഡിഎഫ്' എന്ന പ്രചരണ വാചകം മിക്ക ചു​മ​രു​ക​ളി​ലും  സ്ഥാ​നം​പി​ടി​ച്ചു കഴിഞ്ഞു. യുഡിഎഫും ബി.​ജെ.​പിയും  ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​ൻ്റെ ചു​വ​രെ​ഴുത്തിന് തുടക്കം കുറിച്ചി​ട്ടു​ണ്ട്. ഗ്രാ​മ​ങ്ങ​ളി​ലെ​യും ന​ഗ​ര​ങ്ങ​ളി​​ലെ​യും മ​തി​ലു​ക​ളി​ലും ചു​വ​രു​ക​ളി​ലു​മെ​ല്ലാം  തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പ്​ എഴുത്തുകളിലെ ചിഹ്നങ്ങൾ ഒഴികെ വെള്ളപൂശിയാണ് എഴുത്ത് ആരംഭിച്ചത്.ചു​വ​രെ​ഴു​ത്തു​ക​ള്‍​ക്കൊ​പ്പം സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ലും പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വി​ക​സ​ന​നേ​ട്ട​ങ്ങ​ള്‍ വോ​ട്ടാ​ക്കാ​ന്‍ പോ​സ്​​റ്റു​ക​ളും പോ​സ്​​റ്റ​റു​ക​ളു​മാ​യി എ​ല്‍.​ഡി.​ എഫ് പ്രവർത്തകരാണ് ഇപ്പോൾ സജീവമായി രംഗത്ത് ഉള്ളത്.

No comments:

Post a Comment

Post Top Ad