F സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, March 10, 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

 
തിരു :തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മനേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും എട്ടുപേര്‍ മത്സര രംഗത്തുണ്ടാവും. നിലവിലെ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ക്ക് സീറ്റില്ല. അഞ്ച് മന്ത്രിമാരും മത്സരരംഗത്തുണ്ടാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.അഞ്ച് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ആരെയും ഒഴിവാക്കലല്ല രണ്ട് തവണ മത്സരിച്ചവരെ മാറ്റുന്നതിന്റെ ഉദ്ദേശ്യം. മറിച്ച് പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാന സമിതി ആദ്യം നിര്‍ണയിച്ചു. തുടര്‍ന്ന് ജില്ലാ കമ്മറ്റികളും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു വിജയ രാഘവന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അസാധ്യമെന്ന് കരുതി നടപ്പാക്കാതിരുന്ന പദ്ധതികളാണ് അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അഴിമതി രഹിതമായ ഭരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


*പട്ടിക താഴെ*


കാസർഗോഡ്


ഉദുമ സി എച്ച് കുഞ്ഞമ്പു

തൃക്കരിപ്പൂർ എം വി രാജഗോപാലൻ


കണ്ണൂർ


പയ്യന്നൂർ ടി ഐ മധുസൂദനൻ

കല്ല്യാശ്ശേരി എം വിജിൻ

തളിപ്പറമ്പ് എം വി ഗോവിന്ദൻ

അഴീക്കോട് കെ വി സുമേഷ്

ധർമ്മടം പിണറായി വിജയൻ

തലശ്ശേരി എ എൻ ഷംസീർ

മട്ടന്നൂർ കെ കെ ശൈലജ

പേരാവൂർ സക്കീർ ഹുസൈൻ


വയനാട്‌


മാനന്തവാടി ഒ.ആർ. കേളു

സുൽത്താൻബത്തേരി എം എസ്‌ വിശ്വനാഥൻ


കോഴിക്കോട്‌


കൊയിലാണ്ടി കാനത്തിൽ ജമീല

പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ

ബാലുശ്ശേരി സച്ചിൻ ദേവ്

കോഴിക്കോട് വടക്ക് -തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്

കുന്ദമംഗലം പി ടി എ റഹിം

കൊടുവള്ളി കാരാട്ട് റസാക്ക്

തിരുവമ്പാടി ലിന്റോ ജോസഫ്


മലപ്പുറം


കൊണ്ടോട്ടി സുലൈമാൻ ഹാജി

നിലമ്പൂർ പി.വി. അൻവർ

വണ്ടൂർ പി മിഥുന

പെരിന്തൽമണ്ണ കെ.പി. മുഹമ്മദ് മുസ്തഫ

മങ്കട ടി കെ റഷീദലി

മലപ്പുറം പാലൊളി അബ്‌ദുറഹ്‌മാൻ

വേങ്ങര പി ജിജി

താനൂർ -വി. അബ്ദുറഹ്മാൻ

തിരൂർ -ഗഫൂർ ലില്ലീസ്

തവനൂർ കെ.ടി. ജലീൽ

പൊന്നാനി -പി. നന്ദകുമാർ


പാലക്കാട്‌


തൃത്താല എം.ബി. രാജേഷ്

ഷൊർണ്ണൂർ പി മമ്മിക്കുട്ടി

ഒറ്റപ്പാലം പ്രേംകുമാർ

കോങ്ങാട് കെ ശാന്തകുമാരി

മലമ്പുഴ എ പ്രഭാകരൻ


പാലക്കാട് :അഡ്വ.സി പി പ്രമോദ് കുമാർ 

തരൂർ പി പി സുമോദ്‌

ആലത്തൂർ കെ.ഡി. പ്രസേനൻ


തൃശൂർ


ചേലക്കര കെ. രാധാകൃഷ്ണൻ

കുന്നംകുളം എ.സി. മൊയ്തീൻ

ഗുരുവായൂർ എം കെ അക്‌ബർ

മണലൂർ മുരളി പെരുനെല്ലി

വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി

ഇരിങ്ങാലക്കുട ആർ. ബിന്ദു

പുതുക്കാട് കെ.കെ. രാമചന്ദ്രൻ


എറണാകുളം


ആലുവ ഷെൽന നിഷാദ്

കളമശ്ശേരി പി രാജീവ്‌

വൈപ്പിൻ കെ.എൻ. ഉണ്ണികൃഷ്ണൻ

കൊച്ചി കെ.ജെ. മാക്സി

തൃപ്പൂണിത്തുറ എം. സ്വരാജ്

എറണാകുളം ഷാജി ജോർജ്‌

തൃക്കാക്കര ഡോ. ജെ ജേക്കബ്ബ്‌

കുന്നത്തുനാട് പി വി ശ്രീനിജൻ

കോതമംഗലം -ആൻറണി ജോൺ


ഇടുക്കി


ഉടുമ്പൻചോല എം എം മണി


കോട്ടയം


ഏറ്റുമാനൂർ -വി.എൻ. വാസവൻ

കോട്ടയം കെ. അനിൽകുമാർ

പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്


ആലപ്പുഴ


അരൂർ -ദലീമ ജോജോ

ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ

അമ്പലപ്പുഴ -എച്ച്. സലാം

കായംകുളം -യു. പ്രതിഭ

മാവേലിക്കര എം.എസ്. അരുൺ കുമാർ

ചെങ്ങന്നൂർ -സജി ചെറിയാൻ 


പത്തനംതിട്ട


ആറന്മുള -വീണാ ജോർജ്

കോന്നി -കെ.യു. ജനീഷ് കുമാർ


കൊല്ലം


ചവറ ഡോ. സുജിത്ത് വിജയൻ

കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ

കുണ്ടറ -ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം -എം. മുകേഷ്

ഇരവിപുരം -എം. നൗഷാദ്തിരുവനന്തപുരം


വർക്കല -വി. ജോയ്

ആറ്റിങ്ങൽ -ഒ.എസ്. അംബിക

വാമനപുരം -ഡി.കെ. മുരളി

കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ

വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്

നേമം -വി. ശിവൻകുട്ടി

അരുവിക്കര -ജി. സ്റ്റീഫൻ

പാറശ്ശാല -സി.കെ. ഹരീന്ദ്രൻ

കാട്ടാക്കട -ഐ.ബി. സതീഷ്

നെയ്യാറ്റിൻകര -കെ. ആൻസലൻNo comments:

Post a Comment

Post Top Ad