F BR Act ഭേദഗതി നിയമം പിൻവലിക്കുക 1949 ലെ ബാങ്കിഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തി സഹകരണ മേഖലയെ റിസർവ്വ് ബേങ്കിൻ്റെ വറുതിയിലാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കം ഉപേക്ഷിക്കണമെന്ന് KCEU പയ്യന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 26, 2021

BR Act ഭേദഗതി നിയമം പിൻവലിക്കുക 1949 ലെ ബാങ്കിഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തി സഹകരണ മേഖലയെ റിസർവ്വ് ബേങ്കിൻ്റെ വറുതിയിലാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കം ഉപേക്ഷിക്കണമെന്ന് KCEU പയ്യന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു*


സമ്മേളനം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പോത്തേര ക്യഷ്ണൻ സ്വാഗതം പറഞ്ഞു. KCEU സംസ്ഥാന കമ്മറ്റി അംഗം സ.കെ.വി ഭാസ്ക്കരൻ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി സ.ഇ. രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റി അംഗം സ. എം.എം മനോഹരൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. രമണി, എം. സുനിൽകുമാർ, കെ സത്യൻ, പി കുഞ്ഞികൃഷ്ണൻ, സി രമേശൻ, തുടങ്ങിയവർ സംസാരിച്ചു. സി.വി.ദിലീപ് നന്ദി പറഞ്ഞു
 കെ.സി സുരേന്ദ്രൻ (പ്രസിഡിയം), സി.രമേശൻ (രജിസ്ട്രേഷൻ), പി അജിത്ത് (മിനുട്സ്), എം. സുനിൽ കുമാർ (പ്രമേയം) എന്നിവർ കൺവീനർമാരായ കമ്മറ്റി സമ്മേളനം നിയന്ത്രിച്ചു.
   ഭാരവാഹികൾ:
     കെ.സി സുരേന്ദ്രൻ ( പ്രസിഡൻ്റ്) പി. രമേശൻ , കെ. സത്യൻ, എം. ബിന്ദു (വൈസ് പ്രസിഡൻ്റമാർ)
എം. സുനിൽകുമാർ ( സെക്രട്ടറി) സി. രമേശൻ, പി. ലത, പി. അജിത്ത് (ജോ. സെക്രട്ടറിമാർ)
പി. കുഞ്ഞികൃഷ്ണൻ (ട്രഷറർ)

No comments:

Post a Comment

Post Top Ad