F സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 28, 2021

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

                   


സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളിൽ അയവുവന്നതും ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി.
പൊതുപരിപാടികൾക്ക്‌ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. ശാരീരിക അകലവും മാസ്കും നിർബന്ധമാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കും. സെക്ടറൽ മജിസ്ട്രേട്ടുമാർ നിരീക്ഷണ ചുമതല തുടരും. അവരുടെ എണ്ണം വർധിപ്പിക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സർക്കാരിന്റെ ശ്രമം. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല. നിയന്ത്രണങ്ങൾ കർക്കശമാക്കുമെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും തടസ്സമുണ്ടാകില്ല.
പരിശോധന ഒരു ലക്ഷമാക്കും
കോവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കണം. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരെയും പരിശോധിക്കണം. 
തദ്ദേശഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാർഡുതല സമിതികൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. ബോധവൽക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും വിദഗ്ധ സമിതി അംഗങ്ങളും പങ്കെടുത്തു.
കോവിഡ്‌ പകരുന്നത്‌ കൂടുതലും വീടുകളിൽനിന്ന്‌
വീടുകളിൽ നിന്നുതന്നെയാണ്‌ 56 ശതമാനം പേർക്കും രോഗം ബാധിക്കുന്നതെന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനറിപ്പോർട്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്‌ അവലോകനയോഗത്തിലാണ്‌ ഈ റിപ്പോർട്ട്.രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടിലുള്ളവർക്ക് രോഗം നൽകുന്നത്. 20 ശതമാനം പേർക്ക് രോഗം പകരുന്നത് മാർക്കറ്റുകൾ, ഷോപ്പിങ്‌ മാളുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽനിന്നും യോഗസ്ഥലങ്ങളിൽനിന്നുമാണ്. തൊഴിലിടങ്ങളിൽ രോഗം പടരുന്നത് 20 ശതമാനത്തോളം പേർക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹ്യ അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്ക് ധരിക്കാത്തവർ. രോഗലക്ഷണമൊന്നുമില്ലാത്തവരിൽനിന്ന് 30 ശതമാനത്തോളം പേർക്ക് രോഗം പകരുന്നുണ്ട്. കുട്ടികളിൽ 5 ശതമാനം പേർക്ക് വിദ്യാലയങ്ങളിൽനിന്ന് രോഗം പകരുന്നു. എന്നാൽ 47 ശതമാനം കുട്ടികൾക്കും രോഗം പകരുന്നത് വീടുകളിൽനിന്നു തന്നെയാണ്.

No comments:

Post a Comment

Post Top Ad