F ടി. ഗോവിന്ദൻ കായിക പ്രതിഭ പുരസ്‌കാരദാനം പയ്യന്നൂരിൽ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 27, 2021

ടി. ഗോവിന്ദൻ കായിക പ്രതിഭ പുരസ്‌കാരദാനം പയ്യന്നൂരിൽ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു


പയ്യന്നൂർ :പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്മെൻറ് അസോസിയേഷൻ ഏർപ്പെടുത്തിയ 2020-ലെ ടി. ഗോവിന്ദൻ കായിക പ്രതിഭാപുരസ്കാരം ഇന്ത്യൻ വനിതാ വോളിബോൾ ടീം ചീഫ് കോച്ച് പി. ബാലചന്ദ്രന് സമ്മാനിച്ചു. കേരള വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷം കായിക മേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് ടി.ഐ മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണൻ പയ്യന്നൂർ നഗരസഭയിലെ 44 കൗൺസിലർമാരെയും ആദരിച്ചു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ. വി ലളിത, വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ, മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ജോബി ജോസഫ്, കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി പി.പി കൃഷ്ണൻ, വി. നാരായണൻ, എം.കെ രാജൻ, കെ.പി ബാലകൃഷ്ണ പൊതുവാൾ, പ്രൊഫ.കെ. രാജഗോപാലൻ, പ്രൊഫ. കെ.വി ദേവസ്യ,  സോഫിയ വിജയകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽവച്ച് പയ്യന്നൂർ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് 5 ഫുട്ബോളുകളും, കണ്ണൂർ ജില്ലാ സബ് ജൂനിയർ വോളിബോൾ ടീമിലെ കുട്ടികൾക്ക് 2 വോളിബോളുകളും നൽകി. പി. ഗംഗാധരൻ സ്വാഗതവും പി.കെ.വി അശോകൻ നന്ദിയും പറഞ്ഞു .

No comments:

Post a Comment

Post Top Ad