F പയ്യന്നൂർ നഗരസഭ ഇൻ്റർ സ്കൂൾ ടൂർണമെൻ്റ്. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, February 26, 2021

പയ്യന്നൂർ നഗരസഭ ഇൻ്റർ സ്കൂൾ ടൂർണമെൻ്റ്. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

 


പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇൻ്റർ സ്കൂൾ ടൂർണമെൻറിൻ്റെ ഉദ്ഘാടനം പയ്യന്നൂർ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ   നടന്നു. ചടങ്ങ് വിദ്യാഭ്യാസ-കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി.സമീറയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. കൗൺസിലർ മണിയറ ചന്ദ്രൻ ,ഇംപ്ലിമെൻറിംഗ് ഓഫീസർ ടി.വി.വിനോദ് ,എം.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 26,27 തിയ്യതികളിലായി നഗരസഭ പരിധിയിലെ ഏഴ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ഫുട്ബോൾ,വോളിബോൾ, ക്രിക്കറ്റ്, കബഡി മത്സരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്നത്. വിജയികളായവർക്ക് കേഷ് അവാർഡുകൾ നൽകും.

No comments:

Post a Comment

Post Top Ad