F ഈ വര്‍ഷം വൈദ്യുതി വാഹനങ്ങൾക്കായി കേരളത്തിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് KSEB! - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 8, 2021

ഈ വര്‍ഷം വൈദ്യുതി വാഹനങ്ങൾക്കായി കേരളത്തിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് KSEB!



കേരളത്തിന്റെ ഹരിത ഭാവിക്കായി പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഇ - വെഹിക്കിൾ നയപ്രകാരം, കെഎസ്ഇബിയാണ് ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസി.

ആദ്യപടിയായി കെ എസ് ഇ ബി താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. 

1. നേമം, ഇലക്ട്രിക്കൽ സെക്ഷൻ, തിരുവനന്തപുരം
2. ഓലൈ, ഇലക്ട്രിക്കൽ സെക്ഷൻ, കൊല്ലം
3. പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം
4. വിയ്യൂർ, സബ്സ്റ്റേഷൻ, തൃശ്ശൂർ
5. നല്ലളം, സബ്സ്റ്റേഷൻ, കോഴിക്കോട്
6. ചൊവ്വ, സബ്സ്റ്റേഷൻ, കണ്ണൂർ

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 2021 ഫെബ്രുവരി 6 വരെ തികച്ചും സൗജന്യമായി കാർ ചാർജ് ചെയ്യാം. കെ എസ് ഇ ബിയുടെ 6 വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ ഇക്കഴിഞ്ഞ നവംബർ 7 മുതൽ ഇത് സൗജന്യമാണ്. 

കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കെഎസ്ഇബിഎൽ ആരംഭിച്ചിട്ടുണ്ട്. അതിൽ സർക്കാർ പൊതുമേഖലാ ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നു.



No comments:

Post a Comment

Post Top Ad