F വാഹനത്തിന്റെ ചരിത്രം ഓണ്‍ലൈനില്‍ തിരയാം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, December 31, 2020

വാഹനത്തിന്റെ ചരിത്രം ഓണ്‍ലൈനില്‍ തിരയാം

ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്നത് വാഹനത്തിന്റെ പൂര്‍ണ വിവരവിവരങ്ങളും ഇതുവരെയുള്ള ഉടമസ്ഥാവകാശ കൈമാറ്റവുമെല്ലാം ഓണ്‍ലൈനില്‍ പരിശോധിക്കാം. ഉടമയുടെ പേരും വിലാസവും, ഇതുവരെ നടന്നിട്ടുള്ള വില്‍പ്പനകള്‍, നികുതിക്കുടിശ്ശിക, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, പുകമലിനീകരണ സര്‍ട്ടിഫിക്കറ്റ് എന്നുതുടങ്ങി വാഹനത്തിന്റെ മോട്ടോര്‍വാഹനവകുപ്പിന്റെ കൈവശമുള്ള പൂര്‍ണ വിവരങ്ങളും സൗജന്യമായി ഒറ്റ ക്ലിക്കില്‍ ലഭിക്കും. 
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 'വാഹന്‍' വെബ്സൈറ്റിലാണ് ഈ സേവനം ലഭ്യമാകുന്നത്. പഴയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഇത്. ഇടപാടിനുമുമ്പ് മോട്ടോര്‍വാഹന വകുപ്പിന്റെ കൈവശമുള്ള രേഖകള്‍ പരിശോധിക്കാം. ഉടമയുടെ മൊബൈല്‍ നമ്പര്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളുമായി ബന്ധിപ്പിച്ചാല്‍മാത്രമേ ഈ സേവനം ലഭ്യമാകൂ.
'പരിവാഹന്‍' വെബ്സൈറ്റില്‍ വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസ് എന്ന വിഭാഗത്തിലുള്ള 'മൈ വെഹിക്കിള്‍ ഡീറ്റെയില്‍സ്' എന്ന ടാബില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍, ഷാസി, എന്‍ജിന്‍ നമ്പറുകള്‍ പൂര്‍ണമായി നല്‍കണം. ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് വരും. ഇത് നല്‍കിയാല്‍ വാഹനത്തിന്റെ രേഖകള്‍ ലഭിക്കും. പകര്‍പ്പെടുക്കാനുള്ള സൗകര്യവുമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കാനാകും. 'സ്മാര്‍ട്ട്മൂവ്' എന്ന മോട്ടോര്‍വാഹന വകുപ്പിന്റെ പഴയ സോഫ്റ്റ്വേര്‍ സംവിധാനത്തില്‍നിന്നുള്ള വിവരങ്ങളാണ് 'വാഹനി'ലേക്ക് മാറ്റിയത്. 90 ശതമാനം ഡേറ്റാ കൈമാറ്റവും പൂര്‍ത്തിയായി. വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് പരിഹരിക്കണം.


No comments:

Post a Comment

Post Top Ad