F റെയിൽവെ സ്റ്റേഷൻ സംരക്ഷണ ജാഥ സംഘടിപ്പിക്കുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 8, 2021

റെയിൽവെ സ്റ്റേഷൻ സംരക്ഷണ ജാഥ സംഘടിപ്പിക്കുന്നു


പയ്യന്നൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നോർത്ത് മലബാർ റെയിൽവെ പാസഞ്ചർ കണ്ണൂരിന്റെ നേതൃത്വത്തിൽ  റെയിൽവെ സ്റ്റേഷൻ സംരക്ഷണ  ജാഥ സംഘടിപ്പിക്കുന്നു. ജനുവരി 9 , 10 തീയ്യതികളിലായി യാണ് ജാഥ സംഘടിപിക്കുന്നത്.കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് 9 ന് നടക്കുന്ന പരിപാടി കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ മുഖ്യാത്ഥിതിയാകും. 10 ന് രാവിലെ 9.30 ക്ക് ചിറക്കലിൽ നിന്ന്  ആരംഭിക്കുന്ന റാലി വളപട്ടണം, പാപ്പിനിശേരി കണ്ണപുരം, പഴയങ്ങാടി , കുഞ്ഞിമംഗലം എന്നിവിടങ്ങൾ  സ്വീകരണ കേന്ദ്രങ്ങളാകും. അഡ്വ റഷീദ് കവ്വായിയുടെ നേതൃത്വത്തിലാണ് ജാഥ നടക്കുന്നത്. പയ്യന്നൂരിൽ പര്യവസാനിക്കുന്ന സംരക്ഷണ ജാഥയുടെ സമാപന ഉദ്ഘാടനം പയ്യന്നൂരിൽ സി കൃഷ്ണൻ എം.എൽ എ നിർവ്വഹിക്കും.


No comments:

Post a Comment

Post Top Ad