F വെള്ളൂർ വില്ലേജ് ഓഫീസിന് ജനത ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഭൂമിയുടെ രേഖ കൈമാറി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

വെള്ളൂർ വില്ലേജ് ഓഫീസിന് ജനത ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഭൂമിയുടെ രേഖ കൈമാറി


പയ്യന്നൂർ :ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇല്ലാതായ
വെള്ളൂർ വില്ലേജാഫിസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ജനത ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന
ഭൂമിയുടെ രേഖ കൈമാറി. 
 വെള്ളൂർ ചന്ദൻ കുഞ്ഞി സ്മാരക ഹാളിൽ വെച്ച്  നടന്ന ചടങ്ങിൽ  ബഹുമാനപ്പെട്ട പയ്യന്നൂർ MLA ശ്രീ.സി. കൃഷ്ണൻ തളിപ്പറമ്പ് RDO ശ്രീ. സൈമൺ ഫെർണാണ്ടസ് അവർകൾക്ക് ഭൂമിയുടെ രേഖ കൈമാറി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ശ്രീ.പി.വി.കുഞ്ഞപ്പൻ. RDO സൈമൺ ഫെർണാണ്ടസ്, ജനത ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടും വാർഡ് കൗൺസിലറുമായ ശ്രീ. ഇ. ഭാസ്കരൻ ,ഭൂരേഖ തഹസിൽദാർ ശ്രീ.അനിൽകുമാർ, ശ്രീ.വി.നാരായണൻ എന്നിവർ ആശംസകൾ നേർന്നു.പയ്യന്നൂർതഹസിൽദാർ ശ്രീ.കെ.ബാലഗോപാലൻസ്വാഗതവും, വെള്ളൂർ വില്ലേജ് ഓഫീസർ ശ്രീ.കെ .പി.മനോജ് നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Top Ad