F പയ്യന്നൂർ താലൂക്ക് ആശുപത്രി കെട്ടിടം; നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്ന് പയ്യന്നൂർ താലൂക്ക് ഗവ . ആശുപത്രി അവലോകന യോഗം ആവശ്യപ്പെട്ടു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 4, 2021

പയ്യന്നൂർ താലൂക്ക് ആശുപത്രി കെട്ടിടം; നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്ന് പയ്യന്നൂർ താലൂക്ക് ഗവ . ആശുപത്രി അവലോകന യോഗം ആവശ്യപ്പെട്ടു

                    


പയ്യന്നൂർ: നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്ന് പയ്യന്നൂർ താലൂക്ക് ഗവ . ആശുപത്രി അവലോകന യോഗം ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായില്ലെന്നും കാലാവധി നീട്ടി നല്‍കണമെന്നും കരാറുകാരുടെ പ്രതിനിധി ആവശ്യപ്പെട്ടു.എന്നാല്‍ കാലാവധി നീട്ടാനാവില്ലെന്ന് ആരോഗ്യ വകുപ്പ് പ്രതിനിധി പറഞ്ഞു.നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തത് ആശുപത്രി പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന പ്രവര്‍ത്തികളും പൈലിങ് പ്രവര്‍ത്തികളും പൂര്‍ത്തിയായി.രണ്ടാം ഘട്ട പ്രവര്‍ത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.യോഗത്തില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി.
ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി അഡ്വ പി സന്തോഷ് ,നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി ലളിത,കരാര്‍ ഏജന്‍സിയായ ക്രസന്‍റ് കണ്‍സള്‍ട്ടന്‍സി പ്രതിനിധി,ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 103 കോടി രൂപ ചെലവിലാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്


No comments:

Post a Comment

Post Top Ad