F പയ്യന്നൂർ നഗരസഭ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരുടെ പ്രഖ്യാപനം നഗരസഭ ഹാളിൽ നടന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 15, 2021

പയ്യന്നൂർ നഗരസഭ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരുടെ പ്രഖ്യാപനം നഗരസഭ ഹാളിൽ നടന്നു



പയ്യന്നൂർ : പയ്യന്നൂർ നഗരസഭയിലേക്കുള്ള 6   സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരുടെ പ്രഖ്യാപനം നഗരസഭ ഹാളിൽ  ചെയർപേഴ്സൺ കെ വി ലളിതയുടെ അദ്ധ്യക്ഷതയിൽ  നടന്നു.വരണാധികാരി രജത്ത് ജിഎസ് സ്റ്റാൻറിംഗ് ചെയർമാൻന്മാരുടെ പ്രഖ്യാപനം നടത്തി.


6 സ്റ്റാൻറിംഗ് കമ്മറ്റിയിലേക്കുമുള്ള അംഗങ്ങളെ കഴിഞ്ഞ ചൊവ്വാഴ്ച്ച ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തിരുന്നു.

ധനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനായി നഗരസഭ വൈസ് ചെയർമാൻ  പി വി കുഞ്ഞപ്പനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ബാക്കി വരുന്ന 5 സ്റ്റാൻറിംഗ് കമ്മറ്റികളിലേക്കുള്ള ചെയർമാൻമാരുടെ പ്രഖ്യാപനമാണ് ഇന്ന് നടന്നത്.

പൊതുമാരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനായി ടി വിശ്വനാഥനേയും

ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനായി വി ബാലനേയും

വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി സി ജയയേയും

വിദ്യാഭ്യാസ - കലാകായിക സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി സമീറ ടീച്ചറേയും

ആരോഗ്യകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർഴ്സണായി വിവി സജിതയേയും തിരഞ്ഞെടുത്തു.



No comments:

Post a Comment

Post Top Ad