F സൗദി - ഖത്തർ അനുരജ്ഞനം; അതിർത്തികൾ തുറക്കുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 5, 2021

സൗദി - ഖത്തർ അനുരജ്ഞനം; അതിർത്തികൾ തുറക്കുന്നു


                    


റിയാദ്‌> സൗദി അറേബ്യയും ഖത്തറും അനുരജ്ഞനത്തിന്റെ പാതയിലേക്ക്‌. ഇതോടെ മൂന്ന്‌ വർഷമായി അടച്ചിട്ടിരുന്ന അതിർത്തികൾ തുറക്കുന്നു. ഖത്തറിനെതിരെ സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് ഇതോടെ അവസാനിക്കുന്നത്. കര- വ്യോമ-നാവിക അതിർത്തികളാണ് തുറക്കുക.
ജിസിസി ഉച്ചകോടി സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് ഈ തീരുമാനം.കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഖത്തർ ഭരണാധികാരിയുമായും സൗദി അറേബ്യയിലെ കിരീടാവകാശിയുമായും കുവൈറ്റ് ഭരണാധികാരി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് കുവൈത്തിന്റെ വിദേശകാര്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. അതിർത്തി തുറക്കുന്നതിലൂടെ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉപരോധം തീരുമെന്നാണ് കരുതുന്നത്.
അതേസമയം, 41-ാമത് ഗൾഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അൽ ഉലയിൽ തുടക്കമാകും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി. ഗിന്നസ് റെക്കോഡിൽ ഇടം നേടിയ അൽഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുക.

No comments:

Post a Comment

Post Top Ad