F സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന 'ഓൺലൈൻ ഹണീട്രാപ്പ് ' സംഘം സജീവം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 2, 2021

സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന 'ഓൺലൈൻ ഹണീട്രാപ്പ് ' സംഘം സജീവം

                    


സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന 'ഓൺലൈൻ ഹണീട്രാപ്പ് ' സംഘം സജീവം.പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് ഉണ്ടാക്കി പുരുഷ്യന്മാർക്ക് റിക്വസ്റ്റ് അയക്കുകയാണ് സംഘത്തിൻറെ ആദ്യ പണി.ഇതിൽ കുടുങ്ങുന്നവരുമായി മെസഞ്ചറിൽ ചാറ്റ് ചെയ്ത് തുടങ്ങും.വിശ്വാസമാർജിക്കാൻ സംഘത്തിലെ പെൺകുട്ടികൾ വീഡിയോ കോൾ ചെയ്യും.തുടർന്ന് വാട്സ് ആപ്പിൽ ചാറ്റ് ചെയ്യാമെന്ന സന്ദേശവുമെത്തും.
  പിന്നീട് വാട്സ് ആപ്പ് വീഡിയോ കോളിൽ പെൺകുട്ടികൾ നഗ്നതാപ്രദർശനം നടത്തി മറുവശത്തുള്ള പുരുഷ്യന്മാരോടും നഗ്നരാവാൻ ആവശ്യപ്പെടും.ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തി വാട്സ് ആപ്പിലേക്ക്  വീഡിയോ അയച്ച് ഭീഷണി ആരംഭിക്കും.കൃത്രിമമായി നഗ്ന ദൃശ്യങ്ങൾ ഉണ്ടാക്കുമെന്നും സൈബർ പോലീസ് പറയുന്നു.ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യിതിരിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെടും.പലരുടേയും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മാനക്കേട് കാരണം പലരും പരാതി നൽകാൻ തയ്യാറാകുന്നില്ല.
 ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിൽ നിന്ന് പൂജ ശർമ എന്ന പേരിൽ(8306492376) പലർക്കും ഈയിടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതായി പോലീസ് പറയുന്നു.
 മംഗളുരു സ്വദേശിയായ വക്കീലിൻറെ പണം തട്ടാൻ ശ്രമിച്ച ബംഗളുരു സ്വദേശികളായ പവൻ,ഗോകുൽ രാജ്, എന്നിവരെ കദ്ദ്രി പോലീസ് അറസ്‌റ്റ്  ചെയ്തിരുന്നു.പെട്ടെന്ന് ജാമ്യം ലഭിക്കുന്നതിനാൽ പിടിക്കപ്പെട്ടാലും പ്രതികൾ പിന്നെയും  കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതായി നിയമവിദഗ്ധർ പറയുന്നു.

No comments:

Post a Comment

Post Top Ad