F കാസർഗോട് ചിന്മയ സ്കൂളിലെ അമിത ഫീസ് ഈടാക്കൽ; - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

കാസർഗോട് ചിന്മയ സ്കൂളിലെ അമിത ഫീസ് ഈടാക്കൽ;


     


കാസർഗോട് : ഈ കോവിഡ് കാലത്തും സർക്കാർ മാനദണ്ഡങ്ങളും മാനുഷിക മൂല്ല്യങ്ങളും  കാറ്റിൽ പറത്തി കാസർഗോഡ് ചിന്മയ വിദ്യാലയത്തിൽ ഈടാക്കി വരുന്ന അമിത ഫീസിനെതിരെ രക്ഷിതാക്കളുടെ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.പ്രസ്തുത വിഷയം മുൻനിർത്തി നേരത്തെ ചില രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.എന്നാൽ മാന്യമായ ഫീസ് നൽകണം എന്ന രക്ഷിതാക്കളുടെ ഉറപ്പ് അവഗണിച്ച് അമിത ഫീസ് നൽകാത്തതിൽ പ്രസ്തുത വിദ്യാലയത്തിൽ നിന്നും മുന്നൂറോളം  വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടർന്നാണ് രക്ഷിതാക്കളുടെ കൂട്ടായ്മ  രംഗത്തിറങ്ങിയത്. കാസറഗോട് മുൻസിപ്പൽ കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ വിജിന്ത് ആർ അദ്ധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ എ മുഖ്യാത്ഥിതിയായി. ഹനീഫ് , തൗഫിൽ, ഷാനിഫ് നെല്ലിക്കട്ട, റിയാസ് , നൗഷാദ് സിദ്ധീഖ്, എം. രഘു റാം എം, യൂനസ് തളങ്കര, ഹമീദ് തെരുവത്ത് , നാബിർ , അബ്ദുൾ സഫീം,സവാദ് മാസ്തിക്കുണ്ട് തുടങ്ങിയവർ പങ്കെടുത്തു.റസാഖ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Top Ad