F എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം എട്ടു മുതല്‍ സര്‍വീസ് ആരംഭിക്കും. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 4, 2021

എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം എട്ടു മുതല്‍ സര്‍വീസ് ആരംഭിക്കും.

                    

കൊച്ചി : എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം എട്ടു മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 9.10 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.18 ന് ബംഗളൂരുവില്‍ എത്തും.

ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി ഒമ്ബതാം തീയതി മുതല്‍ സര്‍വീസ് തുടങ്ങും. രാവിലെ 6.22 ന് ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 4.55 ന് എറണാകുളത്തെത്തും.

ആലപ്പി- കണ്ണൂര്‍ എക്‌സ്പ്രസ് 10 മുതലും മടക്ക ട്രെയിന്‍ 11 മുതലും സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്ക്‌ലി സ്‌പെഷല്‍ ട്രെയിന്‍ ശനിയാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തും.

മടക്ക ട്രെയിന്‍ 11 മുതല്‍ തിങ്കളാഴ്ചകളില്‍ നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും.കൊങ്കണ്‍ വഴിയാണ് സര്‍വീസ്. തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ് 6നും മടക്ക ട്രെയിന്‍ 7 മുലും ആരംഭിക്കും.


No comments:

Post a Comment

Post Top Ad