F ഏറനാടും കോയമ്ബത്തൂര്‍ പാസഞ്ചറും ഇന്നുമുതല്‍ ; സ്റ്റോപ്പില്‍ മാറ്റമില്ല; റിസര്‍വ്‌ ടിക്കറ്റ്‌ നിര്‍ബന്ധം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

ഏറനാടും കോയമ്ബത്തൂര്‍ പാസഞ്ചറും ഇന്നുമുതല്‍ ; സ്റ്റോപ്പില്‍ മാറ്റമില്ല; റിസര്‍വ്‌ ടിക്കറ്റ്‌ നിര്‍ബന്ധം



മംഗളൂരു–-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, കോയമ്ബത്തൂര്‍ –- മംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍കൂടി ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. നേരത്തേ പാസഞ്ചറായി ഓടിയ കോയമ്ബത്തൂര്‍–-മംഗളൂരു ട്രെയിനാണ് പ്രത്യേക എക്സ്പ്രസായി ഓടുന്നത്. സ്റ്റോപ്പുകളില്‍ മാറ്റമില്ല. റിസര്‍വ് ചെയ്ത ടിക്കറ്റ് നിര്‍ബന്ധം.

ഏറനാട് എക്സ്പ്രസ് മംഗളൂരുവില്‍നിന്ന് രാവിലെ 7.20ന് പുറപ്പെട്ട് രാത്രി 11.20ന് നാഗര്‍കോവിലില്‍ എത്തും. 
തിരിച്ച്‌ അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് പുറപ്പെട്ട് വൈകിട്ട് ആറിന് മംഗളൂരുവില്‍ എത്തും. ഒരു എസി ചെയര്‍കാറും 18 സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ചുകളുമുണ്ടാകും.

കോയമ്ബത്തൂര്‍–- മംഗളൂരു എക്സ്പ്രസ് കോയമ്ബത്തൂരില്‍നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് വൈകിട്ട് 6.50ന് മംഗളൂരുവില്‍ എത്തും. മംഗളൂരുവില്‍നിന്ന് പിറ്റേദിവസം രാവിലെ ഒമ്ബതിന് പുറപ്പെട്ട് രാത്രി 7.55ന് കോയമ്ബത്തൂരില്‍ എത്തും. 
12 സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ചുകളുണ്ടാകും.



No comments:

Post a Comment

Post Top Ad