F കൊച്ചി - മംഗളുരു ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 5, 2021

കൊച്ചി - മംഗളുരു ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു

                    


കൊച്ചി : കൊച്ചി - മംഗളുരു ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു.ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടന  ചടങ്ങ്.സംസ്ഥാന സർക്കാർ വാഗ്ദാനം പാലിച്ചെന്നും സംയുക്ത സംരംഭം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പൈപ്പിടൽ ദുഷ്കരമായിരുന്നു.വാളയാർ കൊയമ്പത്തൂർ ലൈനും സമയത്ത് തീർക്കും.പദ്ധതി സംസ്ഥാന വികസനത്തിന് മുതൽ കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. MRPL, OMPI എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്.

കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും, വാഹനങ്ങൾക്കും, വ്യവസായശാലകൾക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (CGD ) പൈപ് ലൈൻ വിന്യാസം പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകും.

No comments:

Post a Comment

Post Top Ad