F പുതുതായി നിർമിച്ച പയ്യന്നൂർ പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 9, 2021

പുതുതായി നിർമിച്ച പയ്യന്നൂർ പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു



പയ്യന്നൂർ : പുതുതായി നിർമിച്ച പയ്യന്നൂർ പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘടനം സി കൃഷ്ണൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ  ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാഥിതിയായി.പയ്യന്നൂർ നഗരസഭ ചെയർപേർസൺ കെ വി ലളിത,വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ,പി കുഞ്ഞികൃഷ്ണൻ,പി ജയൻ,രമേശൻ മാസ്റ്റർ,കെ ടി സഹദുള്ള,ജിഷാകുമാരി,സവിത,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2 കോടി രൂപ ചിലവഴിച്ചാണ് റസ്റ്റ്ഹൌസിന് ആധുനിക നിലവാരത്തിലുള്ള പുതിയ ബ്ലോക്ക് നിർമ്മിച്ചത്. രണ്ട് വി ഐ പി മുറി അടക്കം റസ്റ്റ് ഹൗസിൽ ഇതോടെ 11 മുറികൾ ഉണ്ടാകും. 2018 - 19 സാമ്പത്തിക വർഷത്തിലാണ് പയ്യന്നൂർ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 2 കോടി രൂപയുടെ ഭരണാനുമതി ആകുന്നത്.

 സാങ്കേതിക നടപടികൾ പൂർത്തിയാക്കി 2019 നവംബർ മാസം പ്രവർത്തി ആരംഭിക്കുകയും, കോവിഡ് - ലോക്ഡൗണ് പ്രതിസന്ധികൾക്കിടയിലും സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ സാധിച്ചു. 

പുതിയ ബ്ലോക്കിൽ ഒരു വി ഐ പി റൂം അടക്കം 5 മുറികളുടേയും, ക്യാന്റീൻ അടുക്കള സൗകര്യങ്ങളുടേയും പ്രവർത്തി ഫർണിച്ചർ സൗകര്യങ്ങളോടെ പൂർത്തീകരിച്ചു. മുകൾ നിലയിൽ കോണ്ഫറൻസ് ഹാളും സ്റ്റോർ റൂമും ഫിനിഷിങ് പ്രവർത്തി ബാക്കി നിർത്തി പൂർത്തീകരിച്ചിട്ടുണ്ട്


No comments:

Post a Comment

Post Top Ad