F അനില്‍ പനച്ചൂരാന്‍റെ മരണത്തില്‍ അസ്വാഭാവികത; പൊലീസ് കേസെടുത്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 4, 2021

അനില്‍ പനച്ചൂരാന്‍റെ മരണത്തില്‍ അസ്വാഭാവികത; പൊലീസ് കേസെടുത്തു

 


പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ മായയുടെ മൊഴിയിൽ കായംകുളം പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആവശ്യവുമായി ബന്ധുക്കൾ കായംകുളം സ്റ്റേഷനിലാണ് എത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇൻക്വസ്റ്റ് നടപടികൾക്കായി കായംകുളം പൊലീസ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അനിൽ പനച്ചൂരാൻ അന്തരിച്ചത്. രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം.

No comments:

Post a Comment

Post Top Ad