F കേരളത്തില്‍ ഹൈടെക് അറവുശാലകള്‍ വരുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 11, 2021

കേരളത്തില്‍ ഹൈടെക് അറവുശാലകള്‍ വരുന്നു

                    


കണ്ണൂര്‍: മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മറ്റു സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതോടെ പുതിയ വിപണന സാദ്ധ്യത ലക്ഷ്യമിട്ടും പരിപൂര്‍ണ ശുചിത്വം ഉറപ്പാക്കാനും കേരളത്തില്‍ ഹൈടെക് അറവുശാലകള്‍ വരുന്നു. കിഫ്ബിയുടെ 100 കോടി ധനസഹായത്തോടെയാണിത്. വിദേശ കയറ്റുമതികൂടി കണക്കിലെടുത്ത് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആധുനിക അറവുകേന്ദ്രങ്ങള്‍ സ്ഥാപിക്കും.14 കോടി വരെയാണ് ഒരു അറവുശാലയ്ക്ക് ചെലവ്.

നാട്ടിലെ ഉപയോഗത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 'ഇംപാക്‌ട് കേരള' എന്ന കമ്ബനിയാണ് നടത്തിപ്പുകാര്‍. ഏപ്രിലില്‍ തിരുവല്ലയില്‍ ആദ്യത്തെ ആധുനിക അറവുശാല പ്രവര്‍ത്തനം തുടങ്ങും.തിരുവനന്തപുരം കോര്‍പറേഷന്‍ 9.57 കോടിക്ക് നിലവിലെ അറവുശാല ആധുനികവത്ക്കരിക്കും

രണ്ടാം ഘട്ടം കോഴിക്കോട് കോര്‍പ്പറേഷനിലും പാലക്കാട്, പുനലൂര്‍,ആറ്റിങ്ങല്‍ നഗരസഭകളിലുമാണ്. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 1600 ടണ്‍ അറവുമാലിന്യങ്ങളാണ് പുഴയിലേക്കും മറ്റും വലിച്ചെറിയുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്ന പദ്ധതി സമ്ബൂര്‍ണ ശുചിത്വം ലക്ഷ്യമിടുന്നു.

സംസ്കരണം :

പ്രതിദിനം 100 വലിയ മൃഗങ്ങളെയും 50 ചെറിയ മൃഗങ്ങളെയും സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. യന്ത്രത്തിന്റെ സഹായത്തോടെ, വെറ്ററിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് സംസ്‌കരണം. മാലിന്യം നീക്കുന്നതിന് റെന്ററിംഗ് പ്ലാന്റുകളും മലിന ജലം ശുചീകരിക്കുന്നതിന് ഇ.ടി.പി ബയോഗ്യാസ്, ബയോഫില്‍റ്റര്‍ കമ്ബോസ്റ്റ് എന്നിവയും ഉണ്ടാകും.

മലയാളിക്ക് വേണം

6 ലക്ഷം ടണ്‍ മാംസം

ഇന്ത്യയില്‍ കൂടുതല്‍ മാംസം കഴിക്കുന്നവര്‍ മലയാളികളാണ്-ഒരു വര്‍ഷം 6 ലക്ഷം ടണ്‍. ഒരു വര്‍ഷം 9 ലക്ഷം പോത്തുകളെയും 11 ലക്ഷം ആടുകളെയും കശാപ്പു ചെയ്യുന്നു. ഇതിനു പുറമേയാണ് ലക്ഷക്കണക്കിന് കോഴികളെയും താറാവുകളെയും ഭക്ഷണമാക്കുന്നത്. ഇതില്‍ 95 ശതമാനവും സംസ്കരിക്കുന്നത് അനധികൃതമായാണ്.

No comments:

Post a Comment

Post Top Ad