F പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 16, 2021

പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു


                    

പയ്യന്നൂർ : പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ 2021 ജനുവരി 15 ന് നടന്ന സാന്ത്വന പരിചരണ ദിനാചരണം  രോഗ ബാധിതർക്കും കുടുംബങ്ങൾക്കും വേറിട്ടൊരു അനുഭവമായി... ദീർഘകാല രോഗികളായി കോവിഡ് കാലത്ത് ആശുപത്രികളിലെത്തിച്ചേരാൻ കഴിയാതെ പ്രയാസപ്പെടുന്ന പരിചരണാർഹരെ വീടുകളിലെത്തി ഫിസിഷ്യനുൾപ്പെടെയുള്ള ഡോക്ടർമാർ, പാലിയേറ്റീവ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ്, കമ്യൂണിറ്റി വളണ്ടിയർമാരുൾപ്പെടെയുള്ള വിദഗ്ധ സംഘം പരിശോധിച്ച് ആവശ്യമായ ഉപദേശനിർദേശങ്ങളും, മരുന്ന് വിതരണവും  നടത്തി..IRPC കുന്നരു ലോക്കൽ ഗ്രൂപ്പ്, ഗാർഡിയൻ എയ്ഞ്ചൽസ് പൊടിത്തടം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 45 വീടുകളിലായി കഴിയുന്ന 48 രോഗികളെ സംഘം സന്ദർശിച്ചു.. സൗജന്യ പരിശോധനക്കും മരുന്ന് വിതരണത്തിനുമൊപ്പം രോഗികൾക്കാവശ്യമായ വീൽ ചെയർ, വാക്കർ മുതലായ ഉപകരണങ്ങളും, വിതരണം ചെയ്തു. ഗാർഡിയൻ എയ്ഞ്ചൽസ് പൊടിത്തടത്തിന്റെ സഹായത്തോടെ രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി.. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ഷൈമ, പയ്യന്നൂർ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.അഹമ്മദ് നിസാർ,NCD മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൾ ജബ്ബാർ, IRPC കുന്നരു ലോക്കൽ രക്ഷാധികാരിമാരായ ശ്രീ.കെ.വിജീഷ്, ശ്രീ.പണ്ണേരി രമേശൻ, ജോ. കൺവീനർമാരായ ശ്രീ.അനീഷ് പണിക്കർ, ശ്രീമതി ഈശ്വരി ബാലകൃഷ്ണൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി സീനിയർ പി.ആർ ഒ ശ്രീ. ജാക്സൺ ഏഴിമല, പാലിയേറ്റീവ് നഴ്സുമാരായ ശ്രീമതി പൊന്നമ്പിളി, ശ്രീമതി. സോളി, ഫിസിയോ തെറാപ്പിസ്റ്റ് കുമാരി വൈഷ്ണ, ഡയറ്റീഷ്യൻ കുമാരി പ്രവീണ, ഒപ്റ്റോമെട്രിസ്റ്റ് കുമാരി ശ്രുതി, ഗാർഡിയൻ എയ്ഞ്ചൽസ് പ്രതിനിധി ശ്രീ. മിഥ്ലാജ് അമാനി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


No comments:

Post a Comment

Post Top Ad