F പിഡബ്ല്യുഡി വിശ്രമ മന്ദിരം കെട്ടിടം ഉദ്ഘാടനം നാളെ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 8, 2021

പിഡബ്ല്യുഡി വിശ്രമ മന്ദിരം കെട്ടിടം ഉദ്ഘാടനം നാളെ



പയ്യന്നൂർ : പിഡബ്ല്യുഡി വിശ്രമ മന്ദിരം കെട്ടിടം നാളെ  ഉദ്ഘാടനം  ചെയ്യും.
പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം പിഡബ്ല്യുഡി വിശ്രമ മന്ദിരത്തിന് പുതുതായി നിർമിച്ച കെട്ടിടം ശനിയാഴ്ച പകൽ രണ്ടിന് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ സി. കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും .സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കുറഞ്ഞചെലവിൽ താമസിക്കുന്നതിന് ഏറെ പ്രയോജനകരമായ രീതിയിൽ 5 മുറികളും കാന്റീനും അടങ്ങുന്നതാണ് പുതിയ കെട്ടിടം .2019 നവംബർ 24ന് മന്ത്രി ജി സുധാകരൻ ആണ് മന്ദിരത്തിന് തറക്കല്ലിട്ടത്. രണ്ടു കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.


No comments:

Post a Comment

Post Top Ad