F സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ (സ്കൂളുകള്‍) ക്ക് ഇനിമേല്‍ സ്വന്തം ഇഷ്ടാനുസരണം ഫീസുകള്‍ ഈടാക്കാനാവില്ല - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 8, 2021

സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ (സ്കൂളുകള്‍) ക്ക് ഇനിമേല്‍ സ്വന്തം ഇഷ്ടാനുസരണം ഫീസുകള്‍ ഈടാക്കാനാവില്ല



തിരു : സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ (സ്കൂളുകള്‍) ക്ക് ഇനിമേല്‍ സ്വന്തം ഇഷ്ടാനുസരണം ഫീസുകള്‍ ഈടാക്കാനാവില്ല. ഫീസ്‌ ഏകീകരണത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച്‌ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായി മൂന്നംഗ സമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം, അവര്‍ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ സംബന്ധിച്ച്‌ നിരവധി ആക്ഷേപങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തി നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായിരിക്കുന്നത്.
സമിതിയില്‍ ഗതാഗത കമ്മീഷണര്‍ ചെയര്‍മാനും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഐ.ഡി.ടി.ആര്‍ലെ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ജനുവരി 31 ന് മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്രൈവിംഗ് സ്കൂളുകളുമായി ചേര്‍ന്നുള്ള ആര്‍ ടി ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതി നേരത്തെ വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജില്ലാതല ഓഫീസുകള്‍ കമ്ബ്യൂട്ടര്‍ വല്ക്കരിക്കുകയും, ലൈസന്‍സ് അനുവദിക്കല്‍, ആര്‍ സി ട്രാന്‍സ്ഫര്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് നിശ്ചിത സമയ പരിധി നിശ്ചയിക്കുകയും ചെയ്തതോടെയാണ് ഇതില്‍ കാര്യമായ മാറ്റം വന്നത്.


No comments:

Post a Comment

Post Top Ad