F കെ എസ് ടി എ പയ്യന്നൂർ സബ് ജില്ലാ വാർഷിക സമ്മേളനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 2, 2021

കെ എസ് ടി എ പയ്യന്നൂർ സബ് ജില്ലാ വാർഷിക സമ്മേളനം

                    

*കെ എസ് ടി എ പയ്യന്നൂർ സബ്ജില്ലാ മുപ്പതാം വാർഷിക സമ്മേളനം പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. സബ് ജില്ലാ പ്രസിഡണ്ട് കെ ആർ വിനോദിൻ്റെ അധ്യക്ഷതയിൽ സമ്മേളനം കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് കെ രഞ്ജിത്ത് സംഘടനാ റിപ്പോർട്ടും കെഎസ്ടിഎ സബ്ജില്ലാ ജോയിൻറ് സെക്രട്ടറി കെ രാജീവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം വി മോഹനൻ വരവു ചെലവ് കണക്കും കെ വി ശ്രീലത രക്തസാക്ഷി പ്രമേയവും പി രാധാമണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് വി പി മോഹനൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.സി.മഹേഷ്,ജില്ലാ എക്സിക്യൂട്ടീവ് ടി വി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഉഷ, ഷംന പത്മം എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വച്ച് സംസ്ഥാന അധ്യാപക കലാ കായിക മേളകളിൽ സമ്മാനം ലഭിച്ച സബ്ജില്ലയിലെ അധ്യാപകരെ അനുമോദിച്ചു. ജില്ലാ കമ്മിറ്റി അംഗം ഐ സി ശ്രീകുമാർ സ്വാഗതവും എം വി മോഹനൻ നന്ദിയും പറഞ്ഞു.*

*പുതിയ ഭാരവാഹികൾ*

*സെക്രട്ടറി : കെ ഭരതൻ*
*പ്രസിഡണ്ട് : കെ ആർ വിനോദ്*
*ജോയിൻറ് സെക്രട്ടറി: പി രാധാമണി, കെ രാജീവൻ, സി വി ബാബു*
*വൈസ് പ്രസിഡണ്ട് : കെ രവീന്ദ്രൻ, കെ വി ശ്രീലത, പി സരിത*
*ട്രഷറർ : എം വി മോഹനൻ*
*35 അംഗ സബ്ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുത്തു.*



No comments:

Post a Comment

Post Top Ad