F സെവൻസ് മേഖല ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു? കാൽപ്പന്തു കളികൾ എപ്പോൾ തുടങ്ങും ? - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 13, 2021

സെവൻസ് മേഖല ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു? കാൽപ്പന്തു കളികൾ എപ്പോൾ തുടങ്ങും ?




പയ്യന്നൂർ : കേരളത്തിൽ കോവിഡ് വന്നത് മുതൽ എല്ലാം മേഖലയും സ്തംഭിച്ചു. ഇപ്പോൾ   വാക്സിൻ കണ്ടു പിടിച്ചതോടെ  സാധരണ നിലയിൽ തിരിച്ചു വരുന്നുണ്ട് . ഇന്ന് മുതൽ സിനിമ തിയേറ്റർ  തുറന്നു പ്രദർശനം ആരംഭിച്ചു. നാട്ടിൽ ഉത്സവം ആഘോഷങ്ങൾ കല്യാണങ്ങൾ അത് പോലെ രാഷ്ട്രീയ പാർട്ടിയയുടെ പരിപാടികൾ അങ്ങിനെ എല്ലാം മുമ്പത്തെ പോലെ നടക്കാൻ തുടങ്ങി . എന്നാൽ കേരളത്തിൽ പ്രത്യേകിച്ചു മലബാർ മേഖലയിലെ പ്രധാന കായിക വിനോദമായ സെവൻസ് ഫുട്ബോൾ  ഇപ്പോളും ഒന്നും അല്ലാത്ത രീതിയിൽ നിൽക്കുകയാണ്. അതിനെ കുറിച്ച് ആർക്കും ഒരു അറിവും ഇല്ല . ഇതിന്റെ പിന്നിൽ ഉപജീവനം നടത്തുന്ന ഒരു പാട്  ചെറുപ്പക്കാർ ഉണ്ട് . രാത്രി കാലങ്ങളും അത് പോലെ വൈകുന്നേരങ്ങളും ഫുട്ബോൾ കളിച്ചു കുടുംബം പോറ്റുന്ന ഒരുപാട് ആളുകളുണ്ട് .അവർക്ക് ഒന്നും ഇപ്പോൾ ജോലി ഇല്ല. കളിയും ഇല്ല. സെവൻസ് ഫുട്ബോൾ   ആശ്രയിച്ചു നിൽക്കുന്ന അനൗസ്മെന്റ് രംഗത്തെ ആളുകൾ , ഗാലറി , 'ലൈറ്റ് & സൗണ്ട്' അത് പോലെ നിരവധി മേഖലയിൽ ഇതിനെ ചുറ്റി പറ്റി  നിൽക്കുന്നു .ഇതിനെ എല്ലാം നെഞ്ചിൽ ഏറ്റി നടക്കുന്ന   നിരവധി ക്ലബ്ബുകൾ അതുപോലെ കാണികൾ എല്ലാവരും ഇപ്പോൾ വളരെ അധികം  വിഷമത്തിൽ ആണ് . സെവെൻസ് ഫുട്ബോള്‍ ഈവർഷം നടക്കാൻ വേണ്ടി വല്ല വഴി ഉണ്ടോ ഉണ്ടെങ്കിൽ  എങ്ങിനെ നടക്കും ?
മറ്റു മേഖലയില്‍ കോവിഡ് നിയമം അനുസരിച്ച് നടക്കുന്നത് പോലെ എന്തുകൊണ്ട്‌ കളികൾ നടത്താൻ അനുമതി നല്‍കുന്നില്ല?  




No comments:

Post a Comment

Post Top Ad