F ഉത്സവങ്ങൾ നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. ചെയർപേഴ്സൺ പയ്യന്നൂർ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 14, 2021

ഉത്സവങ്ങൾ നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. ചെയർപേഴ്സൺ പയ്യന്നൂർ നഗരസഭ



പയ്യന്നൂർ:സർക്കാർ നിർദ്ദേശപ്രകാരം ഉത്സവങ്ങൾ നടത്തുമ്പോൾ  കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായും പാലിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ,ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രം നടത്തി സഹകരിക്കണമെന്നും ചെയർമാൻ ചേമ്പറിൽ ചേർന്ന  ക്ഷേത്രം ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു.
കലാപരിപാടികൾ, സ്റ്റേജ് ഷോകള്‍ എന്നിവ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ ആളുകളെ ക്ഷേത്രത്തിനകത്തേക്ക്  കയറ്റാവൂ. മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ ക്ഷേത്രം ഭാരവാഹികളുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പും, പോലീസും അറിയിച്ചു.
       യോഗത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, ടി.വിശ്വനാഥൻ, സെക്രട്ടറി അജി.ആർ.ഹെൽത്ത് ഇൻസെപകടർമാരായ മോഹനൻ, സുബൈർ ,സബ്ഇൻസ്പെക്ടർ മനോജ്.ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a Comment

Post Top Ad