F മൈദാനി പ്രീമിയർ ലീഗ്; കൗണ്ടി ബോയ്സ് എഫ് സി കിരീടം ചൂടി മെരിയിലകണ്ടം എഫ് സി റണ്ണേഴ്സ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 24, 2021

മൈദാനി പ്രീമിയർ ലീഗ്; കൗണ്ടി ബോയ്സ് എഫ് സി കിരീടം ചൂടി മെരിയിലകണ്ടം എഫ് സി റണ്ണേഴ്സ്




പയ്യന്നൂർ :പയ്യന്നൂർ ആസ്പയർ സ്പോർട്സ് സിറ്റി ടർഫിൽ നടന്ന ആവേശകരമായ മൈദാനി ഫുട്‌ബോൾ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ കരുത്തരായ മെരിയിലകണ്ടം എഫ് സിയെ തകർത്ത് കൗണ്ടി ബോയ്സ് എഫ് സി കിരീടം ചൂടി.

യുവ പ്രതിഭകളെ അണി നിരത്തിക്കൊണ്ട് 
ഡി ക്ലബ്ബ് മൈദാനി,സിൽവർ സ്റ്റാർ എഫ് സി,ബാക്കിരിമുക്ക് എഫ് സി, മെരിയിലകണ്ടം എഫ് സി,കൗണ്ടി ബോയ്സ് എഫ് സി എന്നീ അഞ്ച് ടീമുകളാണ് കൊമ്പ് കോർത്തത്.

ടൂർണ്ണമെന്റിന്റെ മികച്ച താരമായി സഹദ് ടി എം നെ തിരഞ്ഞെടുത്തു,മികച്ച ഫോർവേർഡായി സിയാദിനെയും ഡിഫൻഡറായി ഫർസീനെയും എമർജിങ് പ്ലയർ ആയി മുഹമ്മദ്നെയും മികച്ച ഗോൾ കീപ്പറായി റസീനെയും തിരഞ്ഞെടുത്തു.

ക്യാപ്റ്റൻ ബിലാലിന്റെ നേതൃതത്തിൽ ഇറങ്ങിയ കൗണ്ടി ബോയ്സ് എഫ് സി ടൂർണമെന്റിൽ മുഴുവൻ മത്സരങ്ങളും തോൽവയറിയാതെയാണ് മുന്നേറിയത്.കലാശ പോരാട്ടത്തിൽ അർഹിച്ച വിജയമാണ് റാഷിദിന്റെ നേതൃത്വത്തിൽ മികച്ച താര നിരയുമായി ഇറങ്ങിയ മെരിയിലകണ്ടം എഫ് സിക്കെതിരെ നേടിയത്.

സമാപന ചടങ്ങിൽ സിൽവർസ്റ്റാർ മൈദാനി പ്രസിഡന്റ് മുസ്തഫ ടി എം,അമീർ എപി,സിദ്ധിഖ് മാസ്റ്റർ,ജലീൽ മാസ്റ്റർ,സൈനുദീൻ കെപി,ഷൗക്കത്ത് എം,ഷഫീക് പടന്ന,ജാസർ എം,സലാം കെ പി,ഷെരീഫ് തലിച്ചാലാം,ഗുൽസാർ കെ പി,മുഹമ്മദ് എം,ഫസൽ എ കെ,മഹറൂഫ്,യാസർ എസ്,അസ്ഹർ വി കെ പി,നിസാം ടി എം,നിസാർ കെ പി,ഇസ്മായിൽ ,മുഹ്സിൻ,ഹിഷാം,അഷ്ഫാഖ്,നസീഫ്, ഫായിസ്,ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a Comment

Post Top Ad