F കേരളം പൂര്‍ണ സജ്ജം; വാക്സിന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലഭ്യമാകുമെന്നാണ് കേന്ദ്ര അറിയിപ്പ്: ആരോഗ്യമന്ത്രി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 2, 2021

കേരളം പൂര്‍ണ സജ്ജം; വാക്സിന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലഭ്യമാകുമെന്നാണ് കേന്ദ്ര അറിയിപ്പ്: ആരോഗ്യമന്ത്രി



ഇന്ത്യയിലുടനീളം കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ഡ്രൈറണ്‍ പുരോഗമിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്.
കേരളത്തില്‍ നാല് ജില്ലകളാണ് ഡ്രൈറണ്‍ നടത്തുന്നതിനായി തെരഞ്ഞെടുത്തത്. തിരുനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി ആറിടങ്ങളിലാണ് ഡ്രൈ രണ്‍ നടക്കുന്നത്.വാക്സിന്‍ എത്തിക്ക‍ഴിഞ്ഞാല്‍ അതിന്‍റെ കാര്യക്ഷമമായ വിതരണത്തിനും വിനിയോഗത്തിനും വേണ്ടിയുള്ള മുന്നൊരുക്കമാണ് ഡ്രൈ റണ്‍.
ഇന്ത്യയിലുടനീളം ഡ്രൈ റണ്‍ ഇന്ന് നടക്കുകയാണെന്നും ഇത് വാക്സിന്‍ വിതരണത്തിന്‍റെ മോക് ഡ്രില്‍ ആണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.
വാക്സിന്‍ എത്തിയിട്ടില്ല എത്തിക്ക‍ഴിഞ്ഞാലുള്ള പ്രവര്‍ത്തനം വിലയിരുത്താനാണ് ഡ്രൈ റണ്‍ നടത്തുന്നത്. മൂന്ന് ദിവസത്തിനകം കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രയോറിറ്റി ലിസ്റ്റ് അനുസരിച്ചാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുകയെന്നും ശീതീകരണ സംവിധാനങ്ങളുടെ കുറവ് ഉണ്ടാവില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.



No comments:

Post a Comment

Post Top Ad