F വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു; നാല് പേർ അറസ്റ്റിൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു; നാല് പേർ അറസ്റ്റിൽ

കൊച്ചി : വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു; നാല് പേർ അറസ്റ്റിൽ
ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ വി ഫോർ കേരളാ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ. നിപുൻ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ ഇവർ തുറന്നത്

പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി.


No comments:

Post a Comment

Post Top Ad