F ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 30, 2020

ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


കണ്ണൂർ:കേരള ഫോക്‌ലോർ അക്കാദമിയുടെ 2019 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോത്രകലാകാരൻമാർക്ക് പ്രത്യേക പരിഗണന നല്കി ഇത്തവണ 111 അവാർഡുകളാണ് നൽകുന്നതെന്ന് ചെയർമാൻ സി.ജെ.കുട്ടപ്പനും സെക്രട്ടറി കീച്ചേരി രാഘവനും പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെലോഷിപ്പ് (11), ഗുരുപൂജ അവാർഡ് (ഏഴ്), അവാർഡുകൾ (74), യുവപ്രതിഭാ പുരസ്കാരം (ഒൻപത്), ഗ്രന്ഥരചന (രണ്ട്), ഡോക്യുമെന്ററി (മൂന്ന്), സമഗ്രസംഭാവനാ വിശിഷ്ടപുരസ്കാരം, സമഗ്രസംഭാവനാ പ്രത്യേക പുരസ്കാരം, മാധ്യമ റിപ്പോർട്ടിങ്, സിനിമ, ഫോ‌ക്‌ലോർ എം.എ.റാങ്ക് ജേതാവ് (ഒന്നുവീതം) എന്നീ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ.

കാസർകോട് സ്വദേശി എം.ശങ്കർ റായിക്കാണ് സമഗ്രസംഭാവന വിശിഷ്ട പുരസ്കാരം. യക്ഷഗാനത്തിനുളള സമഗ്രസംഭാവന മുൻനിർത്തിയാണിത്. സമഗ്രസംഭാവനയ്ക്കുള്ള പ്രത്യേക അവാർഡ് ഇടുക്കി സ്വദേശി കാഞ്ചിയാർ രാജനാണ്. അക്കാദമി വൈസ് ചെയർമാൻ എ.വി.അജയകുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

*പ്രധാന പുരസ്കാര ജേതാക്കൾ:*

*_ഫെലോഷിപ്പ്_*

ദിനേശൻ തെക്കൻകൂറൻ പെരുവണ്ണാൻ, കണ്ണൂർ (തെയ്യം), എം.കൃഷ്ണൻ പണിക്കർ, കാസർകോട് (തെയ്യം), കെ.നാരായണൻ പണിക്കർ, കാസർകോട് (മറത്തുകളി), വി.കെ.ബഷീർ, കോഴിക്കോട് (ദഫ്മുട്ട്, അറവനമുട്ട്), പി.പി.നാരായണൻ ഗുരുക്കൾ, കണ്ണൂർ (കളരിപ്പയറ്റ്), വെട്ടൂർ കെ.സുശീലൻ, തിരുവനന്തപുരം (പാക്കനാർകളി), കെ.കെ.രാമചന്ദ്ര പുലവർ, പാലക്കാട് (തോൽപ്പാവക്കൂത്ത്), ടി.ലക്ഷ്മീകാന്ത അഗ്ഗിത്തായ, കാസർകോട് (തിടമ്പ്‌നൃത്തം), സജികുമാർ ഓതറ, പത്തനംതിട്ട (പടയണി), എ.വി.പ്രഭാകരൻ, കാസർകോട് (കോൽക്കളി), ടി.രാമചന്ദ്രൻ പണിക്കർ, കണ്ണൂർ (തെയ്യം)

*ഗുരുപൂജ പുരസ്കാരം*

മുരളീധര മാരാർ, എറണാകുളം (മുടിയേറ്റ്), വി.അനന്തൻ ഗുരുക്കൾ, കണ്ണൂർ (കോൽക്കളി), എം.കെ.ശിവദാസൻ നായർ, പത്തനംതിട്ട (പടയണി), കെ.ഉമ്പിച്ചി, കാസർകോട് (മംഗലംകളി), കെ.കെ.വേലുക്കുട്ടി, തൃശ്ശൂർ (കളമെഴുത്തുപാട്ട്), സേതുരാമൻ പെരുമലയൻ, കാസർകോട് (തെയ്യം), സി.ശങ്കരനാരായണ മേനോൻ, തൃശ്ശൂർ (കളരിപ്പയറ്റ്).


No comments:

Post a Comment

Post Top Ad