F കോവിഡ് വാക്സിൻ കണ്ണൂർ ജില്ലയിൽ ആദ്യം കുത്തിവയ്പ്പ് 9 കേന്ദ്രങ്ങളിൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 12, 2021

കോവിഡ് വാക്സിൻ കണ്ണൂർ ജില്ലയിൽ ആദ്യം കുത്തിവയ്പ്പ് 9 കേന്ദ്രങ്ങളിൽ

                    



കണ്ണൂർ : ജില്ലയിൽ വാക്സിൻ കുത്തിവയ്പ്പിനായുള്ള സജീകരണങ്ങൾ പൂർത്തിയായി.ആദ്യദിനം 9 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ്പ് നൽകുക.ഒരു കേന്ദ്രത്തിൽ 100 പേർ വീതം ജില്ലയിൽ  900 പേർക്ക് ആദ്യദിനം കുത്തിവയ്പ്പ് നൽകും.ജില്ലയിൽ 109 ആശുപത്രികൾ ഇതിനകം കുത്തിവയ്പ്പ് കേന്ദ്രങ്ങളിയി സജീകരിച്ചിട്ടുണ്ട്.
    കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ,ജില്ലാ ആശുപത്രി , ഇരിട്ടി താലൂക്ക് ആശുപത്രി,പാനൂർ താലൂക്ക് ആശുപത്രി,മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം,ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം,കതിരൂർ കുടുംബാരോഗ്യ കേന്ദ്രം,തേർത്തല്ലി കുടുംബാരോഗ്യ കേന്ദ,ചെറുകുന്ന് ഗവ ആയുർവേദ ആശുപത്രി,എന്നിവിടങ്ങളിലാണ് ആദ്യംകുത്തിവയ്പ്പ് നടക്കുക.വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി 100 കേന്ദ്രങ്ങളിലും കുത്തിവയ്പ്പ് നടക്കും.
   കക്കാട്ടെ ജില്ലാതല സംരംഭണ കേന്ദ്രത്തിലാണ് വാക്സിൻ സൂക്ഷിക്കുക.വലിയ അളവിൽ വാക്സിൻ എത്തിയാലും  അവ സൂക്ഷിക്കാനുള്ള സൗകര്യം ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ലഭ്യമാക്കിയിട്ടുണ്ട്.ഇരുപതിനായിരത്തിൽപരം ആരോഗ്യ പ്രവർത്തകരാണ് വാക്സിനായി രജിസ്റ്റർ ചെയ്തത്.

*കൺട്രോൾ റും തുറന്നു*
 കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കാൻ കൺട്രോൾ റും തുറന്നു.ജില്ലാ പ്ലാനിംങ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ സെല്ലിൻറെ ഭാഗമായാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.
ഫോൺ 0497 2700194

No comments:

Post a Comment

Post Top Ad