F കണ്ണൂർ ജില്ലയിൽ കെ ഫോൺ ആദ്യഘട്ടത്തിൽ 870 കേന്ദ്രങ്ങളിൽ ലഭ്യമാകും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 12, 2021

കണ്ണൂർ ജില്ലയിൽ കെ ഫോൺ ആദ്യഘട്ടത്തിൽ 870 കേന്ദ്രങ്ങളിൽ ലഭ്യമാകും

                    


കണ്ണൂർ : കണ്ണൂർ ജില്ലയിൽ കെ ഫോൺ ആദ്യഘട്ടത്തിൽ 870 കേന്ദ്രങ്ങളിൽ ലഭ്യമാകും.730 കിലോമീറ്റർ ലൈൻ വലിക്കൽ പൂർത്തിയായി.വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറെർനെറ്റ് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാരിൻറെ കെ ഫോൺ പദ്ധതി.കെഎസ്ഇബിയും  കെഎസ്ഐടിഐഎല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.കെ ഫോൺ ശൃംഖലയുടെ ഭാഗമായി ജില്ലയിലാകെ 31 സബ്സ്റ്റേഷനുകളാണുണ്ടാവുക.ഇതിൽ 12 എണ്ണം കണക്ട് ചെയ്തു.മുണ്ടയാടാണ് മെയിൻ ഹബ്.രണ്ടാം ഘട്ടം ലൈൻ വലിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തികൾ ഉടൻ തുടങ്ങും.ആദ്യം ജില്ലയിലെ 870 ഇടത്താണ് ഇൻറെർനെറ്റ് ലഭ്യമാക്കുക.ഇതിനു പുറമെ ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാക്കുന്ന 25 കേന്ദ്രങ്ങളിലേക്കുള്ള കണക്ഷൻ പ്രവർത്തി അവസാന ഘട്ടത്തിലാണ്.
 40 കിലോമീറ്റർ ലൈൻ വലിക്കലാണ് ആദ്യഘട്ടത്തിൽ ബാക്കിയുള്ളത്.റെയിൽവേ ക്രോസിങ്ങുകൾ, പാലങ്ങൾ തുടങ്ങിയവയാണ് ബാക്കിനിൽക്കുന്നത്.മുണ്ടയാട്,കാഞ്ഞിരോട്,കൂത്തുപറമ്പ് പിണറായി,തോലമ്പ്ര,പഴശ്ശി,പുതിയതെരു,അഴീക്കോട്,തോട്ടട,തളിപ്പറമ്പ്,മാങ്ങോട്,തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാവുക.



No comments:

Post a Comment

Post Top Ad