F ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ കേരളത്തിൽ ഇനി 827 അംഗീകൃത പാമ്പുരക്ഷകർ. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 3, 2021

ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ കേരളത്തിൽ ഇനി 827 അംഗീകൃത പാമ്പുരക്ഷകർ.

                    


തിരു: : ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ കേരളത്തിൽ ഇനി 827 അംഗീകൃത പാമ്പുരക്ഷകർ. മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക മാത്രമല്ല, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുകകൂടി ഇവരുടെ ഉത്തരവാദിത്വമാണ്. വനംവകുപ്പിനുകീഴിൽ പരിശീലനം സിദ്ധിച്ച ഇവരിൽ വനംവകുപ്പ് ജീവനക്കാരും അതത് പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകരുമുണ്ട്. സ്ത്രീകളടക്കമാണ് ഓരോ ജില്ലയിലും നിശ്ചിത എണ്ണം പാമ്പുരക്ഷകരുള്ളത്. ഏറ്റവുംകൂടുതൽപേർ മലപ്പുറത്തും (134) കുറവ് ആലപ്പുഴയിലുമാണ് (15). ഇതിൽ 280 പേർ വനംവകുപ്പ് ജീവനക്കാരാണ്‌.
എല്ലാ ജില്ലകളിലുമായി 547 സന്നദ്ധപ്രവർത്തകരുണ്ട്.
അശാസ്ത്രീയ പാമ്പുപിടിത്തത്തിനെതിരേ നടപടിയുമായി വനംവകുപ്പ്
അശാസ്ത്രീയമായ പാമ്പുപിടിത്തത്തിനും പാമ്പുകളെ ചിത്രീകരിക്കുന്നതിനുമെതിരേയും വനംവകുപ്പ് രംഗത്തെത്തി. പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യുന്ന രണ്ട് മലയാളം ചാനലുകൾക്ക് പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നൽകി. പാമ്പുകളെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് നോട്ടീസിൽ പറയുന്നു. അന്താരാഷ്ട്ര ചാനലുകളായ ഡിസ്കവറി, നാഷണൽ ജിയോഗ്രാഫിക്, ആനിമൽ പ്ലാനറ്റ് എന്നിവയ്ക്ക് ഇത് ബാധകമാണോ എന്നതിൽ വ്യക്തതയില്ല.
പാമ്പുകളെ പിടികൂടി പ്രശസ്തിക്കുവേണ്ടി ആളുകൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവർക്കെതിരേ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് വനംവകുപ്പിന്റെ ഉത്തരവ്. പാമ്പുകളെ പിടികൂടുന്നതും ദൃശ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതും വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് നോട്ടീസിൽ പറയുന്നു.
പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കൂടിയതായി വനംവകുപ്പ് അധികൃതർ പറയുന്നു.

No comments:

Post a Comment

Post Top Ad