F ദേശിയപാത വികസനത്തിനായി ഏറ്റെടുത്ത ഭുമിയുടെ വില നൽകാൻ 424.63 കോടി രൂപകൂടി ദേശീയപാത അതോറിറ്റി അനുവദിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 5, 2021

ദേശിയപാത വികസനത്തിനായി ഏറ്റെടുത്ത ഭുമിയുടെ വില നൽകാൻ 424.63 കോടി രൂപകൂടി ദേശീയപാത അതോറിറ്റി അനുവദിച്ചു

                    


പയ്യന്നൂർ :ദേശീയ പാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ വില നല്‍കാന്‍ 424.63 കോടിരൂപ കൂടി ദേശീയപാത അതോറിറ്റി അനുവദിച്ചു.എട്ട് വില്ലേജുകളിലായി നല്‍കാനുള്ള 566.22 കോടി രൂപയുടെ 75 ശതമാനം തുകയാണ് ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ക്ക് അനുവദിച്ചത്. ബാക്കി 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് നല്‍കുക.

കരിവെള്ളൂര്‍ (29.4കോടി),
വെള്ളൂര്‍ (48.75 കോടി),
തളിപ്പറമ്പ് (164.77 കോടി),
ചെറുതാഴം (63.31 കോടി),
കോറോം(22.71 കോടി),
കുഞ്ഞിമംഗലം(36.63 കോടി),
കല്ല്യാശ്ശേരി(65.6കോടി),
പൂഴാതി( 9.86കോടി),എന്നിങ്ങനെയാണ് വില്ലേജു തലത്തിലുള്ള തുക.അടുത്ത ദിവസം  വിതരണം ചെയ്തു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

കാലിക്കടവ് മുതല്‍ മുഴപ്പിലങ്ങാടുവരെയുള്ള ദേശീയ പാത വികസത്തിനായി ജില്ലയിലെ 21 വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.ചിറക്കല്‍ അടക്കമുള്ള വില്ലേജുകളില്‍ ഇനിയും ഭീമമായ തുക ലഭിക്കാനുണ്ട്.പ്രാദേശിക എതിര്‍പ്പുകാരണം നടപടികള്‍ വൈകിയ പാപ്പിനിശ്ശേരി വില്ലേജിലെ തുരുത്തി മേഖലയിലും  പണം ലഭിക്കാന്‍ ബാക്കിയാണ്.

No comments:

Post a Comment

Post Top Ad