F മാട്ടുപ്പെട്ടിയും ഹണീട്രീയും കണ്ട് പോകാം,ഇടയ്ക്ക് ബോട്ടിങ്ങിന് നിർത്തും; 250 രൂപയ്ക്ക് കെഎസ്ആർടിസി യാത്ര - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 1, 2021

മാട്ടുപ്പെട്ടിയും ഹണീട്രീയും കണ്ട് പോകാം,ഇടയ്ക്ക് ബോട്ടിങ്ങിന് നിർത്തും; 250 രൂപയ്ക്ക് കെഎസ്ആർടിസി യാത്ര


                    
മൂന്നാര്‍; 250 രൂപ ടിക്കറ്റെടുക്കണം ഒന്‍പതു മണിക്ക് എടുക്കുന്ന ബസ് നേരെ ടോപ് സ്റ്റേഷനിലേക്ക്. പിന്നീട് കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീയൊക്കെ കണ്ട് വൈകിട്ട് നാലു മണിയോടെ മടക്കം. വിനോദസഞ്ചാരികള്‍ക്ക് ​ഗംഭീര പുതുവര്‍ഷ സമ്മാനവുമായി എത്തുകയാണ് കെഎസ്‌ആര്‍ടിസി. കുറഞ്ഞ ചെലവില്‍ സഞ്ചാരികളെ മൂന്നാര്‍ ചുറ്റിക്കാണിക്കുന്ന സര്‍വീസിനാണ് തുടക്കമിടുന്നത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നാടുചുറ്റിക്കാണാനുള്ള അവസരമാണ് കെഎസ്‌ആര്‍ടിസി ഒരുക്കുന്നത്. ജനുവരി ഒന്നുമുതലാണ് ഈ സര്‍വീസ്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ബസ്. രാവിലെ ഒന്‍പതിന് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്നാരംഭിക്കുന്ന സര്‍വീസ് നേരേ ടോപ് സ്റ്റേഷനിലെത്തും.അവിടെ ഒരുമണിക്കൂര്‍ തങ്ങാം. തുടര്‍ന്ന്, ബസ്, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ്‌ നടത്തുന്നതിനും നിര്‍ത്തിയിടും. നാലുമണിയോടെ തിരിച്ച്‌ ഡിപ്പോയില്‍.

ഒരാള്‍ക്ക് 250 രൂപയാണ് ചാര്‍ജ്. വിനോദസഞ്ചാരികള്‍ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. രാജമല, മറയൂര്‍, കാന്തല്ലൂര്‍ ഭാഗത്തേക്ക് മറ്റൊരു ബസ് സര്‍വീസും ഉടന്‍ ആരംഭിക്കും. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സ്ലീപ്പര്‍ കോച്ചില്‍ നൂറുരൂപ മുടക്കി താമസിക്കുന്നതിനുള്ള പദ്ധതി വിജയമായതിനെത്തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി പുതിയ പദ്ധതി നടപ്പാക്കുന്നത്.


No comments:

Post a Comment

Post Top Ad