F കവ്വായി പുഴയും,കുപ്പം പുഴയുമടക്കം സംസ്ഥാനത്തെ 21 നദികൾക്ക് പുതുജീവനേകാൻ കിഡ്ക് പദ്ധതിയുമായി ജലവിഭവവകുപ്പ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 12, 2021

കവ്വായി പുഴയും,കുപ്പം പുഴയുമടക്കം സംസ്ഥാനത്തെ 21 നദികൾക്ക് പുതുജീവനേകാൻ കിഡ്ക് പദ്ധതിയുമായി ജലവിഭവവകുപ്പ്

                    

കണ്ണൂർ ∙ മലിനമായ നദികൾക്കു പുതുജീവൻ നൽകുന്ന പദ്ധതിയുടെ ഭാഗമാകാൻ ജില്ലയിലെ 2 നദികളും. സംസ്ഥാനത്തെ 21 നദികൾക്കു പുതുജീവൻ നൽകുന്ന ജലവിഭവ വകുപ്പ് സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ(കിഡ്ക്) പദ്ധതിയുടെ ഭാഗമായാണു നദികൾ ശുചീകരിക്കുന്നത്. ജില്ലയിൽ കുപ്പം പുഴയും കവ്വായി പുഴയുമാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ മലിനീകരണ പ്രശ്നങ്ങളില്ലാത്ത ഇരു നദികളെയും കൂടുതൽ മനോഹരമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. 
 കുപ്പം പുഴ. 
കുപ്പം പുഴ.
കവ്വായി പുഴ

കവ്വായി പുഴയിൽ കവ്വായി വരെയുള്ള ഭാഗമാണു പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കുന്നത്. പുഴയുടെ പലയിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കിടക്കുന്നതല്ലാതെ മറ്റു മലിനീകരണ പ്രശ്നങ്ങൾ കവ്വായി പുഴയിലുമില്ല. കാസർകോട്, കണ്ണൂർ ജില്ലകളിലൂടെയാണു കവ്വായി പുഴയൊഴുകുന്നത്.

കുപ്പം പുഴ

തളിപ്പറമ്പ് മുതൽ വെള്ളിക്കീൽ വരെയുള്ള 12 കിലോമീറ്റർ ദൂരമാണു കുപ്പം പുഴയിൽ പദ്ധതിയുടെ ഭാഗമായി ശുചീകരിക്കുന്നത്. കുപ്പം പുഴയിൽ, പദ്ധതിയുടെ ഭാഗമായ പ്രദേശത്തു നിലവി‍ൽ അപകടകരമായ വിധത്തിലുള്ള മലിനീകരണ പ്രശ്നങ്ങളില്ല. പുഴയിൽ തളിപ്പറമ്പ് മുതൽ വെള്ളിക്കീൽ വരെയുള്ള പ്രദേശത്തു മത്സ്യബന്ധനം നടക്കുന്നതിനാൽ മലിനീകരണ ഭീഷണി കുറവാണ്. 
നദി പുതുജീവൻ പദ്ധതി

ജലവിഭവ വകുപ്പാണു പദ്ധതി നടപ്പാക്കുന്നത്. വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ, കോളജ് വിദ്യാർഥികളെയും അധ്യാപകരെയും പദ്ധതിയുടെ ഭാഗമാക്കും. 2018ൽ തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണു ശുചീകരിക്കേണ്ട നദികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരമാണു നദികൾക്കു പുതുജീവൻ നൽകുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ഓരോ നദികളുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് അടുത്ത മാസം അവസാനത്തോടെ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. 

തിരഞ്ഞെടുത്ത നദികളിലെ മലിനീകരണത്തിനുള്ള കാരണം, എങ്ങനെ നദിയെ ശുചീകരിക്കാം തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും. വകുപ്പ് തല ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്നത്. ജില്ലയിൽ ഉടൻ തന്നെ ഇതാരംഭിക്കും. നിലവിൽ വലിയ തോതിലുള്ള മലിനീകരണം നടക്കാത്ത നദികൾ എങ്ങനെ കൂടുതൽ മനോഹരമാക്കാം എന്നതു സംബന്ധിച്ചുള്ള പഠനമാണു പദ്ധതിയുടെ ഭാഗമായി നടത്തുന്നത്


No comments:

Post a Comment

Post Top Ad