F 2019-ലെ പുതുക്കിയ കോസ്റ്റൽ െറഗുലേറ്ററി സോൺ ചട്ടങ്ങളുടെ ഭാഗമായുള്ള രൂപരേഖ തയ്യാറായി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സി.ആർ.ഇസഡ്. രൂപരേഖ തയ്യാറാക്കിയത് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 3, 2021

2019-ലെ പുതുക്കിയ കോസ്റ്റൽ െറഗുലേറ്ററി സോൺ ചട്ടങ്ങളുടെ ഭാഗമായുള്ള രൂപരേഖ തയ്യാറായി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സി.ആർ.ഇസഡ്. രൂപരേഖ തയ്യാറാക്കിയത്




                    

കണ്ണൂർ:  2019-ലെ പുതുക്കിയ കോസ്റ്റൽ െറഗുലേറ്ററി സോൺ ചട്ടങ്ങളുടെ ഭാഗമായുള്ള രൂപരേഖ തയ്യാറായി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സി.ആർ.ഇസഡ്. രൂപരേഖ തയ്യാറാക്കിയത്. തിരുവനന്തപുരം, കൊല്ലം കാസർകോട് ജില്ലകളിലെ രൂപരേഖ ജനങ്ങളിൽനിന്നു പരാതി കേൾക്കാനായി ജില്ലാ കളക്ടർമാർക്ക് സർക്കാർ അയച്ചുകൊടുത്തു. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഈ മാസംതന്നെ ഹിയറിങ് നടത്താനാണു നിർദേശം.മറ്റു ജില്ലകളിലെയും സി.ആർ.ഇസഡ്. രൂപരേഖ ഇതിനകം തയ്യാറായി. ഈ മാസാവസാനത്തോടെ എല്ലാ ജില്ലയിലും ഹിയറിങ് നടത്തി മാർച്ചോടെ രൂപരേഖയ്ക്ക് അന്തിമരൂപം നൽകും. 2011-ൽ വിജ്ഞാപനംചെയ്ത ചട്ടപ്രകാരം രൂപരേഖ തയ്യാറാക്കാൻ ഏഴുവർഷമെടുത്തു. തീരപരിപാലന നിയമം കർശനമായി നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണ് 2019-ലെ ഭേദഗതിവിജ്ഞാപനത്തിന്റെ ഭാഗമായി അടിയന്തരമായി രൂപരേഖ തയ്യാറാക്കിയത്.പഞ്ചായത്ത് മേഖലയിൽ തീരമേഖലയിൽ നിർമാണങ്ങൾക്ക് പുതിയ ചട്ടപ്രകാരം ഒട്ടേറെ ഇളവുകളുണ്ട്. കടലിൽനിന്ന് 200 മീറ്ററിനുള്ളിൽ നിർമാണപ്രവൃത്തിക്ക് നിയന്ത്രണമുണ്ടായിരുന്നത് 50 മീറ്ററിനകത്തെന്നനിലയിൽ ചുരുങ്ങും. 50 മീറ്ററിനു പുറത്ത് ഒമ്പത് മീറ്റർ ഉയരമുള്ള വീടുകളാവാം. റിസോർട്ടുകൾക്കും ഇളവുണ്ട്.പുഴയോരത്താണെങ്കിൽ 100 മീറ്ററിനുള്ളിൽ നിർമാണം പാടില്ലെന്നത് 50 മീറ്ററിനകത്തെന്നനിലയിൽ ചുരുങ്ങും. മുനിസിപ്പൽ മേഖലയിൽ വലിയ മാറ്റങ്ങളില്ല. 1993-നുമുമ്പ് അംഗീകൃത കെട്ടിടങ്ങളോ റോഡുകളോ ഉള്ള സ്ഥലത്ത് നിയന്ത്രണങ്ങൾക്കു വിധേയമായി നിർമാണമാവാം. പുഴയോരത്ത് കണ്ടൽക്കാടുകളുണ്ടെങ്കിൽ 100 മീറ്റർ സംരക്ഷിതമേഖല വിട്ടുവേണം നിർമാണപ്രവൃത്തികൾ എന്നതായിരുന്നു നിലവിലെ വ്യവസ്ഥ. അതും 50 മീറ്ററെന്ന ഭേദഗതിയാണ്‌ പുതിയ ചട്ടത്തിലുള്ളത്.




No comments:

Post a Comment

Post Top Ad