F വിവിധ മേഖലകളിൽ പ്രാവിണ്യം തെളിച്ച് കേരളഫോക് ലോർ അക്കാദമിയുടെ 2019 വർഷത്തെ പുരസ്ക്കാരം നേടിയ അന്നൂരിലെ കലാകാരൻമാരെ ആദരിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 2, 2021

വിവിധ മേഖലകളിൽ പ്രാവിണ്യം തെളിച്ച് കേരളഫോക് ലോർ അക്കാദമിയുടെ 2019 വർഷത്തെ പുരസ്ക്കാരം നേടിയ അന്നൂരിലെ കലാകാരൻമാരെ ആദരിച്ചു


 
 പയ്യന്നൂർ : വിവിധ മേഖലകളിൽ പ്രാവിണ്യം തെളിച്ച്  കേരളഫോക് ലോർ അക്കാദമിയുടെ 2019 വർഷത്തെ  പുരസ്ക്കാരം നേടിയ അന്നൂരിലെ കലാകാരൻമാരെ ആദരിച്ചു. 
   അന്നൂർ വേമ്പൂ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ആദരം പരിപാടി പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.ലളിത  ഉദ്ഘാടനം ചെയ്ത്   പുരസ്കാര ജേതാക്കളെ ഉപഹാരം നൽകി ആദരിച്ചു. നാരായണൻ ഗുരുക്കളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന ചടങ്ങിൽ  താലൂക്ക് ലൈബ്രറി കൗൺസിൽ  സെക്രട്ടറി കെ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. 
 കളരിപ്പയറ്റ് മേഖലയിൽ സമഗ്ര സംഭാവന നൽകിയ ശ്രീ.നാരായണൻ ഗുരുക്കൾ. ,തെയ്യം-ഉച്ചബലി കലാമേഖലയിൽ പ്രാവിണ്യം തെളിയിച്ച  തെയ്യം കലാകാരൻ ശ്രീ. ചന്തു പണിക്കർ, പാചക കലാ രംഗത്തെ പ്രാഗത്ഭ്യത്തിന്  പുരസ്കാരം നേടിയ പാചക കലാകാരൻ ശ്രീ.എം.ബാലകൃഷ്ണപ്പൊതുവാൾ എന്നിവരെയാണ് ആദരിച്ചത്.
   60വര്‍ഷമായി കളരിപ്പയറ്റ്, കോൽക്കളി, മർമ്മ ചികിത്സാ രംഗത്ത്  സജീവമാണ് നാരായണൻ ഗുരുക്കൾ .2002 വര്‍ഷത്തെ ഫോക് ലോർ പുരസ്കാരത്തിന് അര്‍ഹയായിരുന്നു. തുടർന്ന് ഇപ്പോൾ അക്കാദമിയുടെ " ഫെല്ലോഷിപ്പിനാണ്  ഗുരുക്കൾ അർഹരായിട്ടുള്ളത്.
    പാചകകലാ രംഗത്ത് 40 വർഷത്തോളമായുള്ള പ്രവർത്തനത്തിനാണ് എം.ബാലകൃഷ്ണപ്പൊതുവാളെ പുരസ്കാരം നേടിയെത്തിയത്. നിരവധി കലോത്സവ വേദികളിലും വിവാഹസദ്യ ഒരുക്കുന്നതിലും വിദേശത്തടക്കം പയ്യന്നൂരിന്റെ പേര് അടയാളപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനത്തിനായിരുന്നു പാചക കലാരംഗത്തുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.
    ചെറുപ്രായം മുതൽ തന്നെ  തെയ്യം-ഉച്ചബലി കലാരംഗത്ത്  സജീവമായി കഴിഞ്ഞ്  50 വർഷക്കാലമായി ഈ മേഖലയ്ക്ക്  നൽകിയ സമഗ്ര സംഭാനയ്ക്കായിരു ശ്രീ. ചന്തുപണിക്കരെ അവാർഡിനർഹമാക്കിയത്. ...
       ചടങ്ങിന് ആശംസകളർപ്പിച്ച് വാർഡ് കൗൺസിലർ ശ്രീമതി കെ.കെ.സുമ, നാടക സിനിമ പ്രവർത്തകൻ എം.ടി. അന്നൂർ, ടി. സി.വി.ബാലകൃഷ്ണൻ, കെ.കെ.ഹരിഹർകുമാർ.പുരസ്കാര ജേതാക്കളായ ശ്രീ.നാരായണൻ ഗുരുക്കൾ , ചന്തു പണിക്കർ ,എം.ബാലകൃഷ്ണപ്പൊതുവാൾ എന്നിവർ സംസാരിച്ചു. ഏ.കെ.ബിനേഷ് സ്വാഗതവും, പി.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Top Ad